Image

കെഫാക് അന്തര്‍ജില്ലാ ഫുട്‌ബോള്‍: കെഡിഎന്‍എ കോഴിക്കോട്, ട്രാസ്‌ക് തൃശൂര്‍ സെമിയില്‍

Published on 21 March, 2017
കെഫാക് അന്തര്‍ജില്ലാ ഫുട്‌ബോള്‍: കെഡിഎന്‍എ കോഴിക്കോട്, ട്രാസ്‌ക് തൃശൂര്‍ സെമിയില്‍
    കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ ജില്ലാ അസോസിയേഷനുകളുമായി സഹകരിച്ചു നടത്തി വരുന്ന കെഫാക് അന്തര്‍ജില്ലാ ഫുട്‌ബോള്‍ മത്സരത്തില്‍ കെഡിഎന്‍എ കോഴിക്കോടും ട്രാസ്‌ക് തൃശൂരും സെമിയില്‍ കടന്നു. 

സബാഹിയ പബ്ലിക് അതോറിറ്റി ഗ്രൗണ്ടില്‍ നടന്ന ആദ്യ മത്സരത്തില്‍ കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ ഫോക് കണ്ണൂരിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് തൃശൂര്‍ സെമിയിലെത്തിയത്. രണ്ടാം പകുതിയില്‍ ഷഫീഖ് ആണ് തൃശൂരിനുവേണ്ടി ഗോള്‍ നേടിയത്. 

രണ്ടാം മത്സരത്തില്‍ നിലവിലെ ചാപ്യന്മാരായ ഫ്രണ്ട് ലൈന്‍ മലപ്പുറത്തെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കു പരാജയപ്പെടുത്തി കെഡിഎന്‍എ കോഴിക്കോട് സെമിയിലേക്ക് കടന്നു. കോഴിക്കോടിനുവേണ്ടി ശ്യാം, ജാരിസ് എന്നിവര്‍ ഗോളുകള്‍ നേടി. 

ഗ്രൂപ്പ് ബിയില്‍ നടന്ന മറ്റു മത്സരങ്ങളില്‍ കാസര്‍ഗോഡിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പല്‍പക് പാലക്കാട് പരാജയപ്പെടുത്തി. പാലക്കാടിനുവേണ്ടി ജിനീഷ് രണ്ടു ഗോളും ജാസിം, ശരത് എന്നിവര്‍ ഓരോ ഗോളും വീതം നേടി. കാസര്‍ഗോഡിന് വേണ്ടി അനീഷ്, റഹീം എന്നിവര്‍ ആശ്വാസ ഗോളുകള്‍ നേടി . അവസാന മത്സരത്തില്‍ ഇഡിഎഫ്എഫ്എ എറണാകുളവും തിരുവനന്തപുരവും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. മത്സരങ്ങളില്‍ മാന്‍ ഓഫ് ദ മാച്ചായി ശ്യാം (കോഴിക്കോട്) റംഷീദ് (തൃശൂര്‍) ജിനീഷ് (പാലക്കാട്) ഹരി (എറണാകുളം) എന്നിവരെ തിരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക