Image

ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ ഓര്‍ഗനൈസേഷന് പുതിയ സാരഥികള്‍

Published on 21 March, 2017
ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ ഓര്‍ഗനൈസേഷന് പുതിയ സാരഥികള്‍
വടക്കെ അമേരിക്കയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംയുക്ത സംഘടനയായ ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ ഓര്‍ഗനൈസേഷന്റെ പുതിയ ഭാരവാഹികളായി സുധന്‍ പാലയ്ക്കല്‍ (പ്രസിഡന്റ്), സജീവ് ചേന്നാട്ട് (സെക്രട്ടറി), സുനില്‍ കുമാര്‍ കൃഷ്ണന്‍ (ട്രഷറര്‍), അഡ്വ. കല്ലുവിള വാസുദേവ് (ട്രസ്റ്റി ചെയര്മാ്ന്‍), ഡോ.എം.അനിരുദ്ധന്‍, ഡോ.പുരുഷോത്തമന്‍ ചന്ദ്രോത്ത് (മുഖ്യ രക്ഷാധികാരികള്‍) എന്നിവരെ തിരഞ്ഞെടുത്തുകൊണ്ട് 2018ല്‍ ന്യൂയോര്‍ക്കില്‍ നടത്തുന്ന ആഗോള ശ്രീനാരായണ കണ്‍വന്‍ഷന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

കണ്‍വെന്‍ഷനോടനുബന്ധിച്ചു വടക്കെ അമേരിക്കയിലുള്ള എല്ലാ ശ്രീനാരായണീയര്‍ക്കും പരസ്പരം കാണുവാനും, ആശയങ്ങള്‍ കൈമാറുന്നതിനും, അനുഭവങ്ങള്‍ പങ്കു വെക്കുന്നതിനുള്ള വേദി ഒരുക്കുന്നതിനോടൊപ്പം ഗുരുദര്ശനം അറിയാനും, ഗുരുസന്ദേശങ്ങളുടെ കാലിക പ്രസക്തി മറ്റുള്ളവരിലേക്ക് എത്തിക്കുവാനുമുള്ള ശ്രമങ്ങള്‍ക്ക് മുഖ്യപരിഗണന കൊടുത്തുള്ളതായിരിക്കും.

സമ്മേളനത്തിന്റെ വിജയത്തിന് ശ്രീനാരായണ ദര്‍ശനങ്ങളില്‍ ആകര്‍ ഷിതരായ എല്ലാവരുടെയും ആത്മാര്‍ത്ഥമായ സഹകരണംഭാരവാഹികള്‍ അഭ്യര്ത്ഥിച്ചു. കൂടുതല്‍വിവരങ്ങള്‍ക്ക് ഫെഡറേഷിന്റെ ഭാരവാഹികളുമായിബന്ധപ്പെടുവാന്‍ താത്പര്യപ്പെടുന്നു.

സുധന്‍ പാലക്കല്‍ 3479934943
സജീവ് ചേന്നാട്ട് 9179790177
സുനില്‍കുമാര്‍ കൃഷ്ണന്‍ 5162257781
ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ ഓര്‍ഗനൈസേഷന് പുതിയ സാരഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക