Image

കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലഡിന് പുതിയ നേതൃത്വം

Published on 21 March, 2017
കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലഡിന് പുതിയ നേതൃത്വം
ന്യൂയോര്‍ക്ക്: സ്റ്റാററന്‍ ഐലഡിലെ കലാ സാംസ്‌കാരിക സംഘടനയായ കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലഡിന്റെ 2017 ലേയ്ക്ക് ഉള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ആരോമ റസ്‌റ്റോറന്റില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് മാണി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജൂലി ബിനോയ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ വിജി ഏബ്രഹാം വരവു ചിലവ് കണക്കും 2017 ലേയ്ക്ക് ഉള്ള ബഡ്ജറ്റും അവതരിപ്പിച്ചു.

തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ വര്‍ഗീസ് ചെറിയാന്‍ പ്രസിഡന്റ്, ഇടിക്കുള ചാക്കോ വൈസ് പ്രസിഡന്റ്, ജൂലി ബിനോയ് സെക്രട്ടറി വിജി ഏബ്രഹാം ട്രഷറര്‍ വര്‍ഗീസ് മാത്യു, ജോയിന്റ് ട്രഷറാര്‍ എന്നിവരെ ഭാരവാഹികളായും കൊച്ചുമ്മന്‍ കംമ്പിയില്‍, തോമസ് ഇടത്തികുന്നേല്‍, ശശിപിള്ള എന്നിവരെ ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗങ്ങള്‍ ആയും, പൊന്നച്ചന്‍ ചാക്കോ, സജി ജേക്കബ്, ബിനോയ് തോമസ്, ജേക്കബ് ചാക്കോ, ഓ.വി.മത്തായി, വില്‍സന്റ് സാബുകുട്ടി, തോമസ് ജോണ്‍, സാബു തോമസ്, പ്രിന്‍സ് തോമസ്, ചാക്കോ എബ്രഹാം, ജോര്‍ജ് തോമസ്, ലീല ജേക്കബ്, റനി ചെറിയാന്‍, ദീപ തോമസ്, നിഷ ഏബ്രഹാം, അനു പി. തോമസ്, എന്നിവരെ കമ്മറ്റി അംഗങ്ങള്‍ ആയും ആഷ പൊന്നച്ചനെ ഓഡിറ്റര്‍ ആയും തെരഞ്ഞെടുത്തു. മാണി ചാക്കോ Ex-Officio ആയി തുടരും.

പൊന്നച്ചന്‍ ചാക്കോ ഇലക്ഷന്‍ കമ്മീഷ്ണറായി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് വര്‍ഗീസ് ചെറിയാന്‍ തന്റെ പ്രസംഗത്തില്‍ ഇന്‍ഡ്യയുടെയും അമേരിക്കയുടെയും ദേശീയ ആഘോഷങ്ങള്‍ക്ക് പുറമേ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതും കേരളത്തിന്റെ തനതു സാംസ്‌കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതുമായ കര്‍മ്മപരിപാടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുമെന്നും ആയതിലേക്ക് എല്ലാ അംഗങ്ങളുടെയും പ്രത്യേകിച്ച് മലയാളി സമൂഹത്തിന്റെ മുഴുവന്‍ സഹായ സഹകരണങ്ങളും പ്രോത്സാഹാനവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചു. സെക്രട്ടറി ജൂലി ബിനോയുടെ നന്ദി പ്രസംഗത്തോടു കൂടി ഡിന്നറിന് ശേഷം പൊതുയോഗം പര്യവസാനിച്ചു.

പി.ആര്‍.ഓ. പൊന്നച്ചന്‍ ചാക്കോ അറിയിച്ചതാണ് ഈ വാര്‍ത്ത.

കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലഡിന് പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക