Image

കൊട്ടിയൂര്‍ പീഡനം; 2 കന്യാസ്‌ത്രീകളടക്കം മൂന്നു പ്രതികള്‍ കൂടി കീഴടങ്ങി

Published on 21 March, 2017
കൊട്ടിയൂര്‍  പീഡനം; 2 കന്യാസ്‌ത്രീകളടക്കം മൂന്നു പ്രതികള്‍ കൂടി കീഴടങ്ങി


കണ്ണൂര്‍:കൊട്ടിയൂരില്‍ പള്ളിമേടയില്‍ 16കാരിയെ വികാരി റോബിന്‍ വടക്കുംഞ്ചോരി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മൂന്ന്‌ പ്രതികള്‍ കൂടി പൊലീസില്‍ കീഴടങ്ങി. 

മൂന്നു മുതല്‍ അഞ്ചു വരെ പ്രതികളായ തൊക്കിലങ്ങാടി ക്രിസ്‌തുരാജ ആശുപത്രിയിലെ കന്യാസ്‌ത്രീമാരായ ഡോ. സി. ടെസി ജോസ്‌, സി.ആന്‍സി മാത്യു, ഡോ ഹൈദരാലി എന്നിവരാണ്‌ പേരാവൂര്‍ സി.ഐ. എന്‍ സുനില്‍കുമാര്‍ മുന്‍പാകെ കീഴടങ്ങിയത്‌.

രാവിലെ 6.35ഓടെയാണ്‌ മൂവരും കീഴടങ്ങാനെത്തിയത്‌. അഞ്ചുദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്ന്‌ പോക്‌സോ കോടതി ഇവരോട്‌ നിര്‍ദേശിച്ചിരുന്നു.

ഇതോടെ കേസിലെ പത്ത്‌ പ്രതികളില്‍ എട്ടു പേരെയും അറസ്റ്റ്‌ ചെയ്‌തു. ഇനി ആറും ഏഴും പ്രതികളായ വയനാട്‌ ക്രിസ്‌തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ്‌മരിയ, ഇരിട്ടി കല്ലുമുട്ടി ക്രിസ്‌തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ എന്നിവരാണ്‌ അറസ്റ്റിലാകാനുള്ളത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക