Image

ഒബാമയുടെ ജന്മദിനം സംസ്ഥാന അവധിയാക്കുന്നതിനുള്ള ബില്‍ പരാജയപ്പെട്ടു

പി. പി. ചെറിയാന്‍ Published on 21 March, 2017
ഒബാമയുടെ ജന്മദിനം സംസ്ഥാന അവധിയാക്കുന്നതിനുള്ള ബില്‍ പരാജയപ്പെട്ടു
ഷിക്കാഗൊ: ഒബാമയുടെ ജന്മദിനം അവധി ദിനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സഭയില്‍ അവതരിപ്പിച്ച ബില്‍ പരാജയപ്പെട്ടു. ഇല്ലിനോയ് സംസ്ഥാനത്തില്‍ നിന്നും പ്രസിഡന്റ്മാരായിരുന്നിച്ചുള്ളവരോടുള്ള  അനാദരവയിരിക്കും ഈ ബില്‍ പാസ്സാക്കിയാല്‍ ഫലമെന്ന് നിയമ സഭാസമാജികര്‍ അഭിപ്രായപ്പെട്ടു.

അവധി ദിനമായി അംഗീകരിച്ചാല്‍ സ്ഥാപനങ്ങളും വ്യാപാര കേന്ദ്രങ്ങളും  അടച്ചിടുന്നത് സാമ്പത്തിക നഷ്ടം വരുത്തിവെക്കുമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

ചിക്കാഗൊ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന ആഡ്രെതപേഡി, സോണിയാ ഹാര്‍ലര്‍ എന്നീ ഡമോക്രാറ്റിക് അംഗങ്ങളാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. അമേരിക്കയുടെ നാല്‍പ്പത്തിനാലാമത്തെ പ്രസിഡന്റായിരുന്ന ഒബാമയുടെ ജന്മദിനമായ ഓഗസ്റ്റ് 4 (1961) പതിമൂന്നാമത് സംസ്ഥാന അവധി ദിനമാക്കാനായിരുന്നു ബില്‍ അവതരിപ്പിച്ചത്.

ഡമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ പ്രതീക്ഷയോടെ കൊണ്ടുവന്ന ബില്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ എതിര്‍പ്പ് 12 പേര്‍ വോട്ടിങ്ങില്‍ നിന്നും വിട്ടു നിന്നതുമാണ് പാരാജയപ്പെടാന്‍ കാരണമായത്.


പി. പി. ചെറിയാന്‍

ഒബാമയുടെ ജന്മദിനം സംസ്ഥാന അവധിയാക്കുന്നതിനുള്ള ബില്‍ പരാജയപ്പെട്ടു
Join WhatsApp News
നമ്പ്യാർ 2017-03-22 08:07:44
പാവം..എങ്ങനെയെങ്കിലും ജനമനസ്സിൽ കയറികൂടാൻ ശ്രമിക്കുന്നു... അമേരിക്കൻ ചരിത്രത്തിൽ 'ആദ്യ ആഫ്രിക്കൻ അമേരിക്കൻ പ്രസിഡന്റ്' എന്ന് എന്തായാലും അറിയപ്പെടും. ഭരണമികവിൽ ചവറ്റുകൊട്ടയിലും. എങ്ങനെയെങ്കിലും ഒരു പേരുണ്ടാക്കാൻ പിൻവാതിലിലൂടെ ശ്രമിക്കുന്നു 
Democrat 2017-03-22 11:19:11
നമ്പ്യാർ 'മുരളി' എടുത്ത് റഷ്യക്ക് പൊക്കോ. ട്രമ്പ് വലിയ കാലതാമസം ഇല്ലാതെ അങ്ങെത്തും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക