Image

പുതുമുഖ സംവിധായകനൊപ്പം മെഗാസ്റ്റാറിന് മറ്റൊരു സ്‌റ്റൈലിഷ് ചിത്രം, നിര്‍മ്മാണവും മമ്മൂട്ടി

Published on 22 March, 2017
പുതുമുഖ സംവിധായകനൊപ്പം മെഗാസ്റ്റാറിന് മറ്റൊരു സ്‌റ്റൈലിഷ് ചിത്രം, നിര്‍മ്മാണവും മമ്മൂട്ടി
ഛായാഗ്രഹനില്‍ നിന്നും സംവിധാനത്തിലേക്ക് തിരിയുകയാണ് ഷാംദത്ത് സൈനുദ്ദീന്‍. ഒട്ടേറെ മലയാളസിനിമകള്‍ക്കൊപ്പം കമല്‍ഹാസന്റെ ഉത്തമവില്ലനും വിശ്വരൂപം 2മൊക്കെ ചിത്രീകരിച്ച ഷാംദത്തിന്റെ ആദ്യ സംവിധാനത്തില്‍ മമ്മൂട്ടിയാണ് നായികയാകുന്നത്. മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സ്ട്രീറ്റ്‌ലൈറ്റ്‌സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള ‘പ്ലേഹൗസ് പിക്‌ചേഴ്‌സിന്റെ’ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം 24ന് ആരംഭിക്കും.

ഒരു സ്‌റ്റൈലിഷ് എന്റര്‍ടെയ്‌നര്‍ സിനിമയായിരിക്കും സ്ട്രീറ്റ്‌ലൈറ്റ്‌സ്. മമ്മൂക്കയ്ക്ക് പറ്റിയ ഒരു ക്യാരക്ടര്‍ ആണ്. അദ്ദേഹം കുറേക്കാലമായി ചെയ്യാത്ത മട്ടിലുള്ള ഒരു കഥാപാത്രം. എന്നാല്‍ മമ്മൂക്കയെ മനസില്‍ കണ്ടുകൊണ്ടല്ല സിനിമ ആലോചിച്ചത്. ഒരു നടനെ മനസില്‍കണ്ട് എഴുതരുതെന്ന് എനിക്കുണ്ടായിരുന്നു. കഥാപാത്രം ഉണ്ടായിവന്നപ്പോള്‍ മമ്മൂക്ക സ്വാഭാവികമായും പ്രോജക്ടിലേക്ക് വരുകയായിരുന്നു. ആദ്യമായി അവതരിപ്പിച്ചപ്പോള്‍ത്തന്നെ മമ്മൂക്ക താല്‍പര്യത്തോടെ പ്രതികരിച്ചു. ഷാംദത്ത് സൈനുദ്ദീന്‍ ഒരു മാധ്യമത്തോട് പുറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക