Image

ബെന്‍ഡിഗോ മലയാളി അസോസിയേഷന്‍ രക്തദാന ക്യാന്പ് നടത്തി

Published on 22 March, 2017
ബെന്‍ഡിഗോ മലയാളി അസോസിയേഷന്‍ രക്തദാന ക്യാന്പ് നടത്തി
ബെന്‍ഡിഗോ: ബെന്‍ഡിഗോ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഓരോ രക്ത ദാനവും മൂന്നു ജീവനെ രക്ഷിക്കാം എന്ന ആശയവുമായി രക്ത ദാന ചടങ്ങ് നടത്തി മാതൃകയായി.

ശനിയാഴ്ച രാവിലെ 11.45 ന് ബെന്‍ഡിഗോ ഡോണര്‍ സെന്ററില്‍ ആദ്യബാച്ച് രക്തദാനം നടത്തി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വരും വര്‍ഷങ്ങളില്‍ ഒട്ടനവധി പരിപാടികള്‍ നടത്തുവാന്‍ ബെന്‍ഡിഗോ മലയാളി അസോസിയേഷന്‍ നേതൃത്വം നല്‍കുമെന്നും ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ 23ന് ബെന്‍ഡിഗോ ഹണ്ടിലി മെമ്മോറിയല്‍ ഹാളില്‍ വൈകുന്നേരം 6.30ന് നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 

ചടങ്ങുകള്‍ക്ക് ബെന്‍ഡിഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ടിനു മാത്യൂസ്, സെക്രട്ടറി സാജു കുര്യാക്കോസ്, അലന്‍ ജോയി, അരുണ്‍ ജോര്‍ജ്, വിഷ്ണു സായ് കൃപ, ബിജോ മാത്യു, രൂപേഷ് നായര്‍, അനുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക