Image

സാലീസ്‌ബെറിയില്‍ ഫാ ജോസഫ്‌ മുളങ്ങാട്ട്‌ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം മാര്‍ച്‌ 6,7 തീയതികളില്‍

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 24 February, 2012
സാലീസ്‌ബെറിയില്‍ ഫാ ജോസഫ്‌ മുളങ്ങാട്ട്‌ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം മാര്‍ച്‌ 6,7 തീയതികളില്‍
സാലീസ്‌ബെറി : പ്രശസ്‌ത തിരുവചന പ്രഗോഷകനും കോഴിക്കോട്‌ MCBS പ്രോവിന്‍ഷ്യാലും ആയ ഫാ ജോസഫ്‌ മുളങ്ങാട്ട്‌ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം മാര്‍ച്‌ 6,7 തീയതികളില്‍ സാലീസ്‌ബെറിയില്‍ നടത്തപ്പെടുന്നു.വലിയ നോമ്പില്‍ മാനസ്സികമായും , ആത്മീയമായും നവീകരണം പ്രാപിച്ചു , കുടുംബ അന്തരീക്ഷത്തില്‍ സ്‌നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും ക്ഷമയുടെയും ദൈവ കൃപ, സ്വന്തമാക്കുവാനും , ഈശ്വരാനുഭവം കൈവരിക്കുന്നതിനും ജോസഫച്ചന്റെ ധ്യാന ശുശ്രുക്ഷ സഹായകരമാകും.

തിരു വചനം ശ്രവിച്ചു ,നവീകരണത്തിലൂടെ സമാധാനവും സ്‌നേഹവും ഐക്യവും കുടുംബങ്ങളില്‍ ഗാഡമായി നിറയുന്നതിനും, ദൈവീക കരവലയത്തില്‍ കുടുംബം സുരക്ഷിതമായി അനുഗ്രഹത്തോടെ മുന്നോട്ടു ചലിക്കുവാനും കുടുംബത്തെ ദൈവത്തോട്‌ ചേര്‍ത്തു വെക്കുവാനും ഈ അത്മീയ ശുശ്രുക്ഷകള്‍ ഉപകരിക്കും.

ലോക രക്ഷക്കായി മരക്കുരിസ്സില്‍ ജീവത്വാഗം ചെയ്യുകയും, ലോകത്തിനു പ്രതീക്ഷ തന്റെ ഉദ്ധാനത്തിലൂടെ നല്‍കുകയും ചെയ്‌ത അനുസ്‌മരണത്തിന്റെ ആ വലിയ ആഴ്‌ചയിലേക്ക്‌ നവീകരണത്തിലൂടെ ഒരുങ്ങി ചരിക്കുവാന്‍ ഈ ദ്വിദിന ധ്യാനത്തിലേക്ക്‌ സാലീസ്‌ബെറി പ്രെയര്‍ ഗ്രൂപ്പ്‌ ഏവരെയും സവിനയം ക്ഷണിക്കുന്നു.

ധ്യാന സമയം

മാര്‍ച്ച്‌ 6 നും7 നും (ചൊവ്വയും ബുധനും ) വൈകുന്നേരം 4.30 മുതല്‍ രാത്രി 9.30 വരെ.

ധ്യാന വേദി.

ഹോളി റെഡീമര്‍ ചര്‍ച്ച്‌, ഫോതെര്‍ബി ക്രെസന്റ്‌, സാലീസ്‌ബെറി SP1 3EG
സാലീസ്‌ബെറിയില്‍ ഫാ ജോസഫ്‌ മുളങ്ങാട്ട്‌ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം മാര്‍ച്‌ 6,7 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക