Image

എഡിഎകെ വാര്‍ഷിക പൊതുയോഗം ഏപ്രില്‍ ഏഴിന്

Published on 22 March, 2017
എഡിഎകെ വാര്‍ഷിക പൊതുയോഗം ഏപ്രില്‍ ഏഴിന്
  കുവൈത്ത്: ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റിന്റെ  വാര്‍ഷിക പൊതുയോഗം ഏപ്രില്‍ ഏഴിന് (വെള്ളി) 6.30ന് പോപ്പിന്‍സ് ഹാള്‍, അബാസിയയില്‍ നടക്കും. കുവൈത്ത് മലയാളികള്‍ക്കിടയില്‍ സജീവ സാന്നിധ്യമായ അഡാക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനോടൊപ്പം കാര്യക്ഷമമായ കര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുവാനുള്ള പൊതു ചര്‍ച്ച പൊതുയോഗത്തിന്റെ മുഖ്യ വിഷയമായിരിക്കും. തുടര്‍ന്ന് 201718 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. എല്ലാ അംഗങ്ങളെയും യോഗത്തിലേയ്ക്ക് സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: 99293929, 67068720, 97589650, 94067454, 97217739, 99891450.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക