Image

ബംഗാളില്‍ വ്യാജമദ്യം കഴിച്ച്‌ മരിച്ചവരുടെ എണ്ണം പതിനാലായി

Published on 22 March, 2017
ബംഗാളില്‍ വ്യാജമദ്യം കഴിച്ച്‌ മരിച്ചവരുടെ എണ്ണം പതിനാലായി

കാനിംഗ്‌: പശ്ചിമബംഗാളിലെ സൗത്ത്‌ 24 പര്‍ഗാനസ്‌ ജില്ലയില്‍ വ്യാജമദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം 14 ആയി. ബുധനാഴ്‌ച രണ്ടുപേര്‍കൂടി മരിച്ചു.

മരിച്ചവരെല്ലാം 30-40 വയസ്‌ പ്രായമുള്ളവരാണ്‌. ഗോലബസാര്‍ മേഖലയില്‍ ചൊവ്വാഴ്‌ചയാണ്‌ സംഭവമുണ്ടായത്‌. വ്യാജമദ്യം നിര്‍മിച്ച ആളും മരിച്ചവരില്‍പ്പെടുമെന്ന്‌ പോലീസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക