Image

ബ്രിട്ടീഷ്‌ പാര്‍ലമെന്റിനു സമീപമുണ്ടായ ഭീകരാക്രമണത്തില്‍ പരിക്കേറ്റവരില്‍ ഇന്ത്യക്കാരില്ല

Published on 22 March, 2017
ബ്രിട്ടീഷ്‌ പാര്‍ലമെന്റിനു സമീപമുണ്ടായ ഭീകരാക്രമണത്തില്‍ പരിക്കേറ്റവരില്‍ ഇന്ത്യക്കാരില്ല

ലണ്ടന്‍: ബ്രിട്ടീഷ്‌ പാര്‍ലമെന്റിനു സമീപമുണ്ടായ ഭീകരാക്രമണത്തില്‍ പരിക്കേറ്റവരില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന്‌ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്‌. ടിറ്റ്വറിലാണ്‌ മന്ത്രി ഇക്കാര്യം അറിയിച്ചത്‌.

ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ എല്ലാ സഹായവുമായി ഉണ്ടാകുമെന്നും ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും സുഷമ അറിയിച്ചു. ഹെല്‍പ്‌ ലൈന്‍ നമ്പറും നല്‍കിയിട്ടുണ്ട്‌. 020 8629 5950, 020 7632 3035.

ലണ്ടന്‍ ഭീകരാക്രമണത്തില്‍ ഇന്ത്യ ശക്തമായി അപലപിക്കുകയും ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക