Image

ഒക്കലഹോമ അദ്ധ്യാപകരുടെ ശമ്പളവര്‍ദ്ധനവിന് സെനറ്റിന്റെ അംഗീകാരം

പി.പി.ചെറിയാന്‍ Published on 22 March, 2017
ഒക്കലഹോമ അദ്ധ്യാപകരുടെ ശമ്പളവര്‍ദ്ധനവിന് സെനറ്റിന്റെ അംഗീകാരം
ഒക്കലഹോമ:  ഒകലഹോമയിലെ അദ്ധ്യാപകര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള നിയമ ഭേദഗതിക്ക് സംസ്ഥാന സെനറ്റിന്റെ അംഗീകാരം.

സെനറ്റര്‍ ഗാരി സ്റ്റെയ്ന്‍സ്ലവാക്കി അവതരിപ്പിച്ച ബില്‍ ഇന്ന് മാര്‍ച്ച് 22 ബുധനാഴ്ചയാണ് സെനറ്റ് പാസ്സാക്കിയത്.

സംസ്ഥാനത്തിന് അദ്ധ്യാപകരരുടെ ആനുകൂല്യം വര്‍ദ്ധിപ്പിച്ചതു വഴി 178 മില്യണ്‍ ഡോളറിന്റെ അധിക ചിലവാണ് പ്രതീക്ഷിക്കുന്നത്.

ഒരു അദ്ധ്യാപകന്റെ ശരാശരി ശമ്പളം വര്‍ഷത്തില്‍ 38000 ഡോളറാണ്. നാലുശതമാനമാണ് വര്‍ദ്ധനവ്.

ഈ വര്‍ഷത്തെ സംസ്ഥാനത്തെ ബഡ്ജറ്റില്‍ 878 മില്യണ്‍ ഡോളറിന്റെ കമ്മിയാണ് കണക്കാക്കിയിരിക്കുന്നത്.

മൂന്നു വര്‍ഷത്തിനുള്ളില്‍ അദ്ധ്യാപകരുടെ ശമ്പളത്തില്‍ ശരാശരി 6000 ഡോളര്‍ വര്‍ദ്ധിക്കുമെന്ന് സെനറ്റ് മൈനോറിട്ടി ലീഡര്‍ ജോണ്‍ സ്പാര്‍ക്ക് പറഞ്ഞു.

ഒക്കലഹോമയിലെ ആയിരക്കണക്കിന് അദ്ധ്യാപകര്‍ക്കാണ് ഇതു മൂലം നേട്ടമുണ്ടാകുന്നത്.

ഒക്കലഹോമ അദ്ധ്യാപകരുടെ ശമ്പളവര്‍ദ്ധനവിന് സെനറ്റിന്റെ അംഗീകാരംഒക്കലഹോമ അദ്ധ്യാപകരുടെ ശമ്പളവര്‍ദ്ധനവിന് സെനറ്റിന്റെ അംഗീകാരംഒക്കലഹോമ അദ്ധ്യാപകരുടെ ശമ്പളവര്‍ദ്ധനവിന് സെനറ്റിന്റെ അംഗീകാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക