Image

ടിപി കേസ്‌ പ്രതികളും നിസാമും പട്ടികയില്‍ ഉണ്ടായിരുന്നില്ല: ആഭ്യന്തരവകുപ്പ്‌ അഡീഷണല്‍ സെക്രട്ടറി

Published on 23 March, 2017
 ടിപി കേസ്‌ പ്രതികളും നിസാമും   പട്ടികയില്‍ ഉണ്ടായിരുന്നില്ല: ആഭ്യന്തരവകുപ്പ്‌ അഡീഷണല്‍ സെക്രട്ടറി


സംസ്ഥാന സര്‍ക്കാര്‍ ശിക്ഷായിളവ്‌ നല്‍കാന്‍ തീരുമാനിച്ചവരുടെ പട്ടികയില്‍ ടിപി ചന്ദ്രശേഖരന്‍ കേസിലെ പ്രതികളും നിസാമും ഉണ്ടായിരുന്നില്ലെന്ന്‌ ആഭ്യന്തരവകുപ്പ്‌ അഡീഷണല്‍ സെക്രട്ടറി ഷീലാ റാണി. 

ജയില്‍ വകുപ്പ്‌ നല്‍കാന്‍ തീരുമാനിച്ച പ്രതികളുടെ പട്ടികയില്‍ നിന്നും ടിപി കേസ്‌ പ്രതികളേയും ചന്ദ്രബോസ്‌ വധക്കേസ്‌ പ്രതി നിസാമിനേയും അടക്കം പലരേയും ഒഴിവാക്കിയിരുന്നുവെന്ന്‌ സര്‍ക്കാരിന്‌ വേണ്ടി ആഭ്യന്തരവകുപ്പ്‌ അഡീഷണല്‍ സെക്രട്ടറി വ്യക്തമാക്കി.

 ജയില്‍ വകുപ്പിന്റെ പട്ടിക പരിശോധിച്ച ശേഷം സര്‍ക്കാര്‍ ലിസ്റ്റ്‌ തയ്യാറാക്കിയതിന്റെ മേല്‍നോട്ട്‌ ചുമതല ഷീലാറാണിക്കായിരുന്നു. 

വിവാദമുയര്‍ത്തുന്ന ഈ പേരുകളൊന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച ഗവര്‍ണര്‍ തള്ളിയ പട്ടികയില്‍ ഉണ്ടായിരുന്നില്ലെന്നാണ്‌ സര്‍ക്കാര്‍ വാദം.

ശിക്ഷാ ഇളവ്‌ നല്‍കുന്നതിന്‌ പരിഗണിക്കുക മാത്രമാണ്‌ ചെയ്‌തതെന്നും ഇവരെയൊന്നും മാധ്യമങ്ങള്‍ പ
റയുന്നത്‌ പോലെ വിട്ടയക്കാനല്ല തീരുമാനിച്ചതെന്നും ഷീലാ റാണി മീഡിയ വണ്ണിനോട്‌ പ്രതികരിച്ചു.ജയില്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ നിന്നും കാര്യമായ മാറ്റത്തോടെയാണ്‌ അന്തിമ പട്ടികയെന്നാണ്‌ വിശദീകരണം.

കൊടി സുനി, കുഞ്ഞനന്തന്‍, കെ.സി രാമചന്ദ്രന്‍, സിജിത്ത്‌,മനോജ്‌, റഫീഖ്‌ എന്നിവരാണ്‌ ജയില്‍വകുപ്പ്‌ ശിക്ഷാ ഇളവ്‌ നല്‍കാന്‍ തീരുമാനിച്ച പ്രതികളുടെ ലിസ്റ്റിലുളളത്‌. നേരത്തെ ടിപി കേസ്‌ പ്രതികള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന നിയമസഭയിലെ ചോദ്യത്തിന്‌ ഇളവ്‌ നല്‍കാന്‍ നിശ്ചയിച്ച പട്ടികയിലെ എല്ലാവരും ആരാണെന്ന്‌ ഓര്‍ക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക