Image

'ഓക്‌സ്‌ഫോഡില്‍ വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സുകള്‍'

എബി കുര്യന്‍സ്‌ Published on 23 March, 2017
'ഓക്‌സ്‌ഫോഡില്‍ വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സുകള്‍'
ഓക്‌സഫോഡ് സെന്റ് പീറ്റര്‍ ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി സണ്‍ഡേ സ്‌ക്കൂളിന്റെ നേതൃത്വത്തില്‍ ഈസ്റ്റര്‍ അവധിക്കാലത്ത് ബൈബിള്‍ ക്ലാസ്സുകള്‍ നടത്തപ്പെടുന്നു.
സത്യവേദപുസ്തകത്തില്‍ കുട്ടികള്‍ക്കു കൂടുതല്‍ താത്പര്യാ ജനിപ്പിക്കുകയും അവരുടെ ദൈനംദിന ജീവിതത്തില്‍ ക്രിസ്തീയ വിശ്വാസം മുറുകെ പിടിക്കുവാന്‍ അവരെ പ്രാപ്തരാക്കുവാന്‍ ഉപകരിക്കുന്ന ഉപദേശങ്ങള്‍ ചിത്രരചനയിലുടേയും, കഥകളിയുടേയും ക്ലാസ്സുകളിലൂടെയും ആക്ഷന്‍ സോങ്ങുകളിലൂടെയും പ്രസംഗങ്ങളിലൂടെയും മറ്റും നല്‍കുക എന്നതാണ് ഉദ്യമത്തിന്റെ ലക്ഷ്യം.

'നീതിയുടെ കീരിടം' (2 തിമോത്തി 4:8) എന്ന വേദഭാഗമാണ് ഈ വര്‍ഷത്തെ തീം. ഇതുമായി ബന്ധപ്പെട്ട് മനോഹര ഗാനങ്ങളും കഥകളും ഉള്‍പ്പെടുന്ന സിഡി തയ്യാറായി കഴിഞ്ഞു. മൂന്നു മുതല്‍ 18 വരെ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടി ഒരുക്കുന്ന വിനോദ വിജ്ഞാന ബൈബിള്‍ സ്‌ക്കൂളില്‍ Fr.Dr.Biji Markose, Fr.Raju C. Abraham, Fr. Philip Thomas കൂടാതെ ജിതിന്‍ റ്റിറ്റോയുടെ നേതൃത്വത്തില്‍ ഉള്ള UK Sehion Team തുടങ്ങിയവര്‍ ബൈബിള്‍ ക്ലാസ്സുകള്‍ എടുക്കുന്നു. മ്യൂസിക് സെക്ഷന് ജിബു അബ്രഹാം ഉം ഷെര്‍ളി ജേക്കബ് ഉം നേതൃത്വം നല്‍കും.

ഓക്‌സ്‌ഫോഡിലെ മാര്‍സ്റ്റണ്‍ റോഡിലുള്ള സെന്റ് മൈക്കിള്‍ ആന്റ് ഓള്‍ ഏഞ്ചല്‍സ് എന്ന ദേവലായലത്തില്‍ വെച്ച്(OX3 OJA) ഏപ്രില്‍ 21 ഉം 22 തീയതികളിലായി രാവിലെ 8.30 മുതല്‍ വൈകീട്ട് 4 മണിവരെയാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ ഏപ്രില്‍ 15നു മുമ്പ് കുട്ടികളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും, കുട്ടികളെ സമയത്തുതന്നെ ക്ലാസ്സുകളില്‍ പങ്കെടുപ്പിക്കുവാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും സണ്‍ഡേ സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ Bebnoy Varghese അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് Bebhoy Varghese: 0788854114


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക