Image

പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കമ്മറ്റി ഓഫിസ് മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു.

Published on 23 March, 2017
പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കമ്മറ്റി ഓഫിസ് മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം: ആഗോള മലയാളികളുടെ പൊതുവേദിയായ നാല്പതോളം രാജ്യങ്ങളില്‍ സംഘടനാസംവിധാനമുള്ള പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ കമ്മറ്റിയുടെ പുതിയ ഓഫിസ് തിരുവനന്തപുരം സെക്രട്ടേറിയറ്റിനും വൈ എം സി എ ഹാളിനും അടുത്ത് ഇന്നു രാവിലെ ബഹുമാനപെട്ട തദേശസ്വയഭരണവകുപ്പ് മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു.പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ കാണുകയും തന്റെ ശ്രദ്ധയില്‍ പെടുകയും ചെയ്തിട്ടുണ്ടെന് കെ ടി ജലീല്‍ പറഞ്ഞു. നിയമസഭാസമ്മേളനം നടക്കുന്നതുകൊണ്ടാണ് തനിക്ക് പി എം എഫ് ബഹറൈനില്‍ നടത്തിയ മീറ്റില്‍ പങ്കെടുക്കാന്‍ സാധികാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു എ ഡി ജി പി ശ്രീലേഖ ഐ പി എസ് ഗ്ലോബല്‍ പി എം എഫ് ചെയര്‍മാന്‍ ഡോ: ജോസ് കാനാട്ട്, കോര്‍ഡിനെറ്റര്‍ ജോസ് പനച്ചിക്കല്‍, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഷാഹിദാ കമാല്‍ ഇന്ത്യന്‍ കോര്‍ഡിനെറ്റര്‍ എസ് അജിത് കുമാര്‍ കേരള പ്രസിഡണ്ട് ബേബി ,കോര്‍ഡിനെറ്റര്‍ ചന്ദ്രസേനന്‍ തുടങ്ങി നിരവധി പി എം എഫ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

നാട്ടിലെത്തുന്ന പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവര്‍ക്കൊരു മാര്‍ഗ്ഗദീപമായി പ്രവര്‍ത്തിക്കുന്നതിനും പുതിയ ഓഫീസ് പ്രവര്‍ത്തനം ഉപകരികുമെന്ന് പി എം എഫ് നേതാക്കള്‍ പറഞ്ഞു. 

ബന്ധപ്പെടേണ്ട ഫോണ്‍ നംബറുകള്‍: +91 (471) 4013411, +91 9656012399, +91 9746679555

(റിപ്പോര്‍ട്ട്: കാസിം പാടത്തകായില്‍)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക