Image

റിലീസിനു മുന്‍പ് ബാഹുബലി നേടിയത് 650 കോടി!!

Published on 23 March, 2017
റിലീസിനു മുന്‍പ് ബാഹുബലി നേടിയത് 650 കോടി!!


ഇറങ്ങുന്നതിനും മുന്‍പ് തന്നെ ബാഹുബലി 2 ലാഭമായി കഴിഞ്ഞിരിക്കുന്നു എന്നതാണ് നിര്‍മാതാവ് ശോഭു യാര്‍ലഗ്ഗഡയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ട്രെയിലറിന് ഇത്രയും വലിയ വരവേല്‍പ് ലഭിക്കുന്നത്. ആറ് കോടിയിലധികം ആളുകളാണ് യൂട്യൂബില്‍ ട്രെയിലര്‍ കണ്ടത്. ആമിര്‍ ഖാന്റെ ദംഗല്‍ മാത്രമാണ് ഇതിന് മുന്‍പ് ഇന്ത്യയില്‍ ഇത്ര വലിയ തരംഗം സൃഷ്ടിച്ചത്.

ബാഹുബലി ലോകവ്യാപകമായി 650 കോടിയാണ് നേടിയത്. 180 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. നിര്‍മാതാക്കള്‍ക്ക് ലഭിച്ചത് 250 കോടി രൂപയായിരുന്നു. നിര്‍മാതാക്കളേക്കാള്‍ ആനുപാതികമായി നേട്ടം കൊയ്തത് ചിത്രത്തിന്റെ വിതരണക്കാരായിരുന്നു. ഉദാഹരണത്തിന്, വടക്കേ അമേരിക്കയില്‍ ചിത്രം വിതരണത്തിനെടുത്തത് ഏകദേശം 26 കോടി രൂപയ്ക്കായിരുന്നു. എന്നാല്‍ വിതരണക്കാരന്‍ നേടിയത് 58 കോടി രൂപയായിരുന്നു. വടക്കേ അമേരിക്കയില്‍ ബാഹുബലി 2 ന്റെ വിതരണാവകാശം ഇപ്പോള്‍ വിറ്റ് പോയിരിക്കുന്നത് 45 കോടി രൂപയ്ക്കാണ്. കുറഞ്ഞത് 98 കോടിയെങ്കിലും ചിത്രത്തിലൂടെ വരുമാനം ലഭിക്കുമെന്നാണ് വിതരണക്കാര്‍ കണക്കുകൂട്ടിയിരിക്കുന്നത്. ആമിര്‍ ഖാന്റെ ദംഗലിന്റെ 78 കോടിയുടെ റെക്കോഡ് അമേരിക്കയില്‍ ബാഹുബലി 2 തകര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹിന്ദിയില്‍ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സും അനില്‍ തഡാനിയുടെ എഎ ഫിലിംസും ചേര്‍ന്നാണ്. കരണ്‍ ജോഹറുമായുള്ള കൈകോര്‍ക്കല്‍ ചിത്രത്തിന് കൂടുതല്‍ ഗുണം ചെയ്തിട്ടുണ്ട്.

ലോകവ്യപകമായി 6500 സ്‌ക്രീനുകളിലായി ഏപ്രില്‍ 28 നാണ് ബാഹുബലി 2 റിലീസ് ചെയ്യുന്നത്. ബാഹുബലി ഒന്നാം ഭാഗത്തിന്റെ വിതരണക്കാരല്ല ഇന്ത്യയില്‍ ബാഹുബലി 2 വ്യത്യസ്ത സംസ്ഥാനങ്ങളില്‍ എത്തിക്കുന്നത്. കേരളം മാത്രമാണ് ഇതിന് ഒരപവാദം. കേരളത്തില്‍ ഒന്നാം ഭാഗം വിതരണം ചെയ്ത ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ ഇരട്ടി തുക നല്‍കിയാണ് രണ്ടാം ഭാഗവും സ്വന്തമാക്കിയത്. റെക്കോഡ് തുക നല്‍കി വിതരണം ഏറ്റെടുക്കാന്‍ തയ്യാറായ വിതരണക്കാര്‍ക്ക് മാത്രമേ ചിത്രത്തിന്റെ അവകാശം നിര്‍മാതാക്കള്‍ നല്‍കിയിട്ടുള്ളു. ഗള്‍ഫിലും യൂറോപ്പിലുമെല്ലാം വന്‍ തുകയ്ക്കു തന്നെയാണ് ചിത്രത്തിന്റെ വിതരണാവകാശം പിടിച്ചിട്ടുള്ളത്.

ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് റെറ്റ് വിറ്റുപോയിരിക്കുന്നത് വന്‍ തുകയ്ക്കാണ്. 50 കോടി നല്‍കി ഹിന്ദിയില്‍ സോണിയും 28 കോടി നല്‍കി മലയാളം തമിഴ് ഭാഷകള്‍ക്കായി സ്റ്റാര്‍ നെറ്റ് വര്‍ക്കും ചിത്രം സ്വന്തമാക്കി. ഡിജിറ്റല്‍ അവകാശത്തിനായി നെറ്റ്ഫ്‌ലിക്‌സും ആമസോണും മത്സരരംഗത്തുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക