Image

വര്‍ണനിലാവിന് ഉജ്ജ്വല സമാപനം

Published on 23 March, 2017
വര്‍ണനിലാവിന് ഉജ്ജ്വല സമാപനം
  ലണ്ടന്‍: ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംഗീത നൃത്ത സന്ധ്യ ന്ധവര്‍ണനിലാവ്’ ഷോയ്ക്ക് ഉജ്ജ്വല സമാപനം. മാര്‍ച്ച് 18ന്

ഈസ്റ്റ് ഹാമിലെ ശ്രീനാരായണ ഗുരുമിഷന്‍ ഹാളിലാണ് പരിപാടി അരങ്ങേറിയത്. 

യുകെയിലെ പ്രമുഖ സംഘാടകനും സാമൂഹ്യപ്രവര്‍ത്തകനുമായ ടോണി ചെറിയാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു ഈസ്റ്റ് ഹാമില്‍നിന്നുള്ള 

മനിഷ ഷാജന്‍, ആഞ്ചലിന ആന്േ!റാ, മരിയ ടോണി, നിതീഷ് സജി, ചഞ്ചല്‍ ജോസഫ്, ജൊവാന പ്രകാശ്, ശ്രുതി ശ്രീകുമാര്‍, എന്‍ഫീല്‍ഡില്‍ നിന്നുള്ള ലിന്‍ ജിജോ, ഹീര സതീഷ്, മറിയ എന്നിവര്‍ ചടുലമായ നൃത്തച്ചുവടുകളുമായി വേദിയിലെത്തി. പ്രമുഖ ഗായകരായ മനോജ് പണിക്കര്‍, ജയ്ന്‍ കെ. ജോണ്‍, ജിജോ, ശാന്തമ്മ സുകുമാരന്‍, മനിഷാ ഷാജന്‍ എന്നിവരുടെ ഗാനാലാപനം, പ്രമുഖ നാടക നടനും സംഘാടകനുമായ ജയ്‌സണ്‍ ജോര്‍ജിന്റെ കവിതാ ആലാപനം എന്നിവയും സി.എ. ജോസഫ്, മീര കമല എന്നിവരുടെ പ്രഭാഷണവും അരങ്ങേറി.

ചടങ്ങില്‍ അന്തരിച്ച നടന്‍ കലാഭവന്‍ മണിയെ അനുസ്മരിക്കുകയും ദൃശ്യകല അവതരിപ്പിച്ച 'നിറ നിറയോ നിറ’ എന്ന നാടകത്തിലെ അഭിനേതാക്കളെയും പിന്നണി പ്രവര്‍ത്തകരെയും പ്രമുഖ നൃത്താധ്യാപകരും കൊറിയോ ഗ്രാഫേഴ്‌സുമാരുമായ കലാഭവന്‍ നൈസ്, കലാമണ്ഡലം ശ്രുതി, ധന്യരാമന്‍ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. നാടകത്തിന്റെ സംവിധായകന്‍ ശശി എസ്. കുളമട ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു. 2016 ലെ സാഹിത്യ വേദി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ പ്രമുഖ എഴുത്തുകാരായ ജോയിപ്പാനും ജിന്‍സണ്‍ ഇരിട്ടിയും യുകെയിലെ അറിയപ്പെടുന്ന കലാകാരന്‍ മനോജ് ശിവയില്‍ നിന്നും പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു.

സാഹിത്യവേദി കോഓര്‍ഡിനേറ്റര്‍ റജി നന്തിക്കാട്ട്, ജയ്‌സണ്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. സാംസ്‌കാരിക പ്രവര്‍ത്തകരായ കെ.കെ. മോഹന്‍ദാസ്, ബേബിക്കുട്ടി, സുഗതന്‍ തെക്കെപ്പുര, നഴ്‌സസ് ഫോറം മുന്‍ പ്രസിഡന്റ് ഏബ്രഹാം പൊന്നുംപുരയിടം, എബി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക