Image

മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ്: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Published on 23 March, 2017
മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ്: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
     ഡബ്ലിന്‍: ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ സഹകരണത്തോടെ ഗ്രിഫിഫ്ത് അവന്യൂ മരീനോയിലെ സ്‌കോയില്‍ മുഹിരെ ബോയ്‌സ് സ്‌കൂളില്‍ ഏപ്രില്‍ 21, 22 തീയതികളില്‍ നടക്കുന്ന മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 

ഏപ്രില്‍ 10 വരെയാണ് രജിസ്‌ട്രേഷന്‍. ഈ വര്‍ഷം നാടന്‍ പാട്ടും മത്സര ഇനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. അയര്‍ലന്‍ഡിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുനൂറില്‍ പരം കുട്ടികള്‍ രണ്ടുദിവസം നീണ്ടു നില്‍ക്കുന്ന കിഡ്‌സ് ഫെസ്റ്റില്‍ പങ്കെടുക്കും. 

വിവരങ്ങള്‍ക്ക്: റൂബിന്‍ മാത്യു 0894767974, ജയ്‌മോന്‍ പാലാട്ടി 0879511344. 

റിപ്പോര്‍ട്ട്: മജു പേയ്ക്കല്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക