Image

പെനിന്‍സുലക്ക് ഡിജിറ്റല്‍ മീഡിയ അവാര്‍ഡ്

Published on 23 March, 2017
പെനിന്‍സുലക്ക് ഡിജിറ്റല്‍ മീഡിയ അവാര്‍ഡ്

      ദോഹ: പെനിന്‍സുല ദിനപത്രത്തിന് മിഡില്‍ ഈസ്റ്റ് മേഖലയിലെ മികച്ച ന്യൂസ് വെബ്‌സൈറ്റിനുള്ള അവാര്‍ഡ്. വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ് പേപ്പേര്‍സ് ആന്‍ഡ് ന്യൂസ് പബ്‌ളിഷേഴ്‌സിന്റേതാണ് അവാര്‍ഡ്. ഖത്തറില്‍ നിന്നും ഈ അവാര്‍ഡ് നേടിയ എക പത്രം പെനിന്‍സുലയാണ്. 

നൂതന സാങ്കേതിക വിദ്യയും സംവിധാനവും ഉപയോഗിക്കുന്ന പെനിന്‍സുല വെബ്‌സൈറ്റ് ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള നിരവധി വാര്‍ത്തകളും ഫീച്ചറുകളും ഉള്‍കൊള്ളുന്നതാണ്. ബിസിനസ്, സ്‌പോര്‍ട്‌സ്, ലൈഫ് സ്‌റ്റൈല്‍, എന്റര്‍ടൈന്‍മെന്റ് തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഭാഗങ്ങളും വെബ്‌സൈറ്റിന്റെ സവിശേഷതയാണ്. 

വായനക്കാര്‍ക്ക് സവിശേഷമായ അനുഭൂതി സമ്മാനിക്കുന്ന വീഡിയോകളും ഗ്രാഫിക്കുകളും ഉപയോഗിക്കുന്ന പെനിന്‍സുല വെബ്‌സൈറ്റ് സോഷ്യല്‍ മീഡിയയുമായും ശക്തമായ ബന്ധമാണ് സ്ഥാപിക്കുന്നത്. 

പെനിന്‍സുലയുടെ സഹോദര സ്ഥാപനമായ അല്‍ ശര്‍ഖ് ദിനപത്രത്തിന്റെ മൊബൈല്‍ ആപ്ലിക്കേഷനാണ് മികച്ച ന്യൂസ് മൊബൈല്‍ സര്‍വീസിനുള്ള പുരസ്‌കാരം.

റിപ്പോര്‍ട്ട്: അമാനുള്ള വടക്കാങ്ങര  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക