Image

കുടിയേറ്റ മേഖലയിലെ ഭീകരാക്രമണം ഒരു തുടര്‍ക്കഥ ആകുമോ? (ജയശങ്കര്‍ പിള്ള)

Published on 23 March, 2017
കുടിയേറ്റ മേഖലയിലെ ഭീകരാക്രമണം ഒരു തുടര്‍ക്കഥ ആകുമോ? (ജയശങ്കര്‍ പിള്ള)
ഇറ്റലിയിലെ കൊടും ഭീകര ആക്രമണങ്ങള്‍ക്കു വാര്‍ഷികം കുറിച്ച് കൊണ്ട് ബ്രിട്ടീഷ് ഭരണകൂടത്തെ ഞെട്ടിച്ച ഒരു ആക്രമണം കൂടി വീണ്ടും അരങ്ങേറിയിരുന്നു.അതും ഭരണ ചക്രത്തിന്റെ മൂക്കിന് താഴെ.വെടിവയ്പ്പില്‍ അക്രമിയടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടിരിക്കുന്നു . ഒരു പൊലിസ് ഉദ്യോഗസ്ഥനടക്കം 40 പേര്‍ക്ക് പരുക്ക്.

ബ്രിട്ടീഷ് പാര്‍ലമെന്റ് എസ്‌റ്റേറ്റ് സംഭവത്തിന് ഉത്തരവാദികള്‍ ആയ ഏഴു പേര്‍ പിടിയിലായിരുന്നു. ആറ് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് രാത്രി മുഴുവന്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇവര്‍ പിടിയിലായതെന്ന് ഭീകര വിരുദ്ധ സംഘത്തിന്റെ തലവനും ഡപ്യൂട്ടി കമ്മീഷണറുമായ മാര്‍ക്ക് റൗളി പറഞ്ഞു.ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ഇവിടെ ആണ് ലോക മനസ്സ് ഉടക്കി നില്കുന്നത്.

ജനാധിപത്യ വ്യവസ്ഥിതിയെ തകിടം മരിക്കുകയും,നിശബ്ദമാക്കുകയും ചെയ്യുന്ന ഭീകര ആക്രമണങ്ങള്‍ ഇന്ന് നിത്യ സംഭവം ആയിരിക്കുന്നു.അതിനു പ്രത്യേക കാരണങ്ങള്‍ ഒന്നും വേണം എന്നില്ല.ഇസ്‌ലാമിക രാഷ്ട്രം കെട്ടിപ്പടുക്കുവാന്‍ ഒരു കൂട്ടര്‍ ലോകമെമ്പാടും നടത്തുന്ന ആക്രമണ പരമ്പര ആണ് എന്ന് വേണം ഇതിനെ കരുതാന്‍.

സിറിയ എന്ന രാജ്യം ലോക സാമ്പത്തീക രംഗത്ത് ഗ്രീന്‍ ലൈനില്‍ ആയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.അവിടെ മുസ്‌ലിം സമുദായത്തിന് പ്രത്യേക വിളക്കുകള്‍ ഒന്നും ഇല്ലാത്ത കാലം.വിദ്യാഭ്യാസം.പൊതു ജനാരോഗ്യം,സാമ്പത്തീക ഭദ്രത,ഓയില്‍ കയറ്റുമതി എന്നിങ്ങനെ ലോക നിലവാരത്തോട് കിട പിടിച്ചിരുന്ന രാജ്യം.ജനങ്ങള്‍,ആധുനികതയുടെ ലോകത്തു ഫാഷന്‍ തരംഗവും,ആട്ടവും,പാട്ടും,നിശാ ക്ലബുകളും എല്ലാം ആയി ജീവിച്ചിരുന്ന സ്വര്‍ഗ്ഗ ഭൂമി.അവിടെ ആണ് അധികാരത്തിന്റെയും,മത വിശ്വാസങ്ങളുടെയും പേരില്‍ മണ്ണില്‍ നിന്നും ഉയിര്‍ത്തു വന്ന എല്ലാം തിരികെ മണ്ണിലേക്ക് തന്നെ തകര്‍ത്തെറിഞ്ഞത്.കൊച്ചു കുഞ്ഞുങ്ങളെ വരെ കെമിക്കല്‍ ആക്രമണങ്ങള്‍ക്കു വിധേയനാക്കിയത്.ചവിട്ടടിയിലെ മണ്ണും,സിരകളിലെ രക്തവും ചോര്‍ന്നു തീരുമ്പോഴും,ആരും കണ്ടിട്ടില്ലാത്ത,കേവലം മനുഷ്യന്റെ വിശ്വാസം മാത്രം ആയ സൃഷ്ഠി കര്‍ത്താവിനു വേണ്ടി,അതുമല്ലങ്കില്‍ അധികാരം ഉറപ്പിക്കുന്നതിനു വേണ്ടി മനുഷ്യന്‍ എന്ന വിവേക ജീവി പരസ്പരം പടവെട്ടി മരിച്ചു കൊണ്ടിരിക്കുന്നത്.ആരെന്താണ് നേടുന്നത്?അല്ലെങ്കില്‍ ഇതുവരെ നേടിയത്?ഇറാഖിലും,സിറിയയിലും,ലിബിയയിലും,എല്ലാം സ്ഥിതി മറിച്ചല്ല.സത്യത്തില്‍ ആരാണ് ഇസ്‌ലാമിക ചിന്തകള്‍ക്കോ,വിശ്വാസങ്ങള്‍ക്കോ,വിലക്ക് കല്പിച്ചിരിക്കുന്നത്?ഇന്ത്യയിലും,നേപ്പാളിലും,ഭൂരിപക്ഷവും,മറ്റു ലോക രാജ്യങ്ങളില്‍ കേവല ശതമാനം പോലും ഇല്ലാത്ത ഹിന്ദുവോ?അതോ ലോക ജനസംഖ്യയുടെ മുന്നില്‍ നില്‍ക്കുന്ന ക്രിസ്ത്യാനോ?ഇവ രണ്ടും അല്ല എങ്കില്‍ നാമ മാത്ര വിശ്വാസികള്‍ മാത്രം ഉള്ള ബുദ്ധ,ജൂതര്‍,സിഖ് സമുദായമോ? ഇതൊന്നും അല്ല ചില പ്രാദേശിക വഴക്കുകള്‍ ഇവരുടെ ഇടയില്‍ ഉണ്ട് എങ്കിലും,അവര്‍ ആരും ലോക നിലവാരത്തിലേക്ക് ആ പ്രശ്‌നം ഉയര്‍ത്തി കൊണ്ട് വരാന്‍ ഇഷ്ടപ്പെടുന്നില്ല.സമാധാനവും,സ്വസ്ഥവും ആയ ദൈനം ദിന ജീവിതം കാംഷിക്കുന്നവര്‍ ആണ് അവര്‍. ഇസ്‌ലാം ഇസ്‌ലാം മത വിശ്വാസികളോട് തന്നെ പടവെട്ടുന്നു.അതിനു സാധാരണ ജനം,മറ്റു വിശ്വാസികള്‍ എന്ത് പിഴച്ചു.

ഇസ്‌ലാമിക രാഷ്ട്രം എന്നത് ചോരയില്‍ കുതിര്‍ന്ന ഒരു വാക്കു ആയി തുടരേണ്ടത് ആരുടെ ആവശ്യം ആണ്.ഐഎസ പോലുള്ള സംഘടനകളുടെ മാത്രം ആവശ്യം ആണ്.സുഖലോലുപതക്ക് വേണ്ടി മാത്രം ഒരു മതത്തിന്റെ പേര് പറഞ്ഞു,നടത്തുന്ന കൂട്ടക്കുരുതിയില്‍ ഇന്ന് ഒരു മത വിഭാഗത്തിന്റെ നല്ലൊരു പേരും പ്രതയക്ഷമായോ,പരോക്ഷമായോ വിശ്വസിക്കുന്നു.പലതും കാണാതെ മറ്റെന്തിനോ വേണ്ടി കണ്ണടക്കുന്നു.

ഇന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നടന്ന ഭീകര വാഴ്ച നാളെ വടക്കന്‍ അമേരിക്കയുടെ മണ്ണില്‍ നടക്കുക ഇല്ല എന്ന് ഉറപ്പു തരാന്‍ ഇവിടുത്തെ ഭരണ തന്ത്രജ്ഞന്‍ മാര്‍ക്കോ, സാമൂഹിക സംരക്ഷണ വകുപ്പുകള്‍ക്കോ കഴിയുകയില്ല.എന്ന് മാത്രം അല്ല കാനഡ എന്ന സമാധാന രാജ്യത്തു ഇതിനുള്ള സാധ്യത ഏറി വരുന്നു.അതിനുള്ള ചില തെളിവുകള്‍ ആണ് കഴിഞ്ഞ 3 വര്ഷം ആയി നാം നിത്യവും കാണുന്നത്.

2014 ഒക്ടോബര്‍ 22 നു ആണ് കാനഡയുടെ പാര്‍ലമെന്റ് ഹില്ലില്‍ ആദ്യമായി ഭീകരരുടെ വെടി ഒച്ച ഉയരുന്നത്.അന്ന് ഹാര്‍പര്‍ നയിക്കുന്ന കണ്‍സര്‍വേറ്റീവ് ഭരണം ഇതോടനുബന്ധിച്ചു രാജ്യം മുഴുവന്‍ സുരക്ഷാ ക്രെമീകരണങ്ങള്‍ ശക്തമാക്കിയിരുന്നു.ലിബിയന്‍ പശ്ചാത്തലം ഉള്ള ഒരു മത പരിവര്‍ത്തനത്തിന്റെയും,മയക്കുമരുന്നിന്റെയും ഒക്കെ പക്ഷം ചേര്‍ത്ത് ആ കഥ നിയമ ഏടുകളില്‍ എഴുതി ചേര്‍ത്തു.രാജ്യ സുരക്ഷയുടെ പേരില്‍ അന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം അടുത്ത 2015 ഒക്ടോബറില്‍ നടന്ന തിരഞ്ഞെടുപ്പിലെ എല്ലാ കാമ്പയിനുകളിലും,ഹാര്‍പ്പര്‍ നടത്തിയ തുറന്ന പ്രസ്താവനകളില്‍ ഏറ്റവും ശ്രെദ്ധിക്കപ്പെടേണ്ടതും,നടപ്പില്‍ വരുത്തേണ്ടി യിരുന്നതും ആയ രണ്ടു കാര്യങ്ങള്‍ ആണ് ഉണ്ടായിരുന്നത്.1.നിഖാബ് നിരോധനവും,2.ഇമ്മിഗ്രേഷന്‍ നിയമങ്ങളും,സുരക്ഷാ മാനദണ്ഡങ്ങളും ശക്തിപ്പെടുത്തും എന്നത്. ഇവരണ്ടും കാനഡയിലെ ചില മത വിഭാഗങ്ങള്‍ക്ക് ഒട്ടും അംഗീകരിക്കാന്‍ കഴിയാത്തവ ആയിരുന്നു.എന്നിരിക്കിലും,തിരഞ്ഞെടുപ്പിന് ശേഷവും പാര്‍ട്ടി ഇതേ നിലപാടുകളില്‍ തന്നെ ഉറച്ചു നില്കുന്നു.

2015 അധികാരത്തില്‍ വന്ന ലിബറല്‍ സര്‍ക്കാരിന്റെ ആദ്യത്തെതും,മുന്‍തൂക്കം കൊടുത്തതും ആയ രണ്ടു വാഗ്ദാനങ്ങള്‍,1. 50000 ത്തോളം സിറിയന്‍ അഭയാര്‍ത്ഥികളെ ഭരണം കിട്ടിയാല്‍ ഉടന്‍ കാനഡയില്‍ കൊണ്ടുവരും.2 .ഇമ്മിഗ്രേഷന്‍ നിയമങ്ങല്‍ ഉദാര വല്‍ക്കരിക്കും.സത്യത്തില്‍ എന്താണ് അര്‍ത്ഥഗര്ഭമായി ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.കഴിഞ്ഞമാസം യു എസ് പ്രസിഡന്റ് ട്രംപ് നടത്തിയ പ്രസ്താവനകളോട് വിപരീതമായ പ്രതികരണം ആണ് കനേഡിയന്‍ പ്രധാന മന്ത്രി നടത്തിയത്,കാനഡ യിലേക്ക് എല്ലാ വര്‍ക്കും സ്വാഗതം,അമേരിക്ക നിരസിച്ച എല്ലാ അഭയാര്ഥികള്ക്കും,കാനഡ സ്വാഗതം അരുളുന്നു.പക്വതയില്ലാത്ത,ജന സുരക്ഷയെ മാനിക്കാത്ത പ്രസ്താവന എന്ന് മാത്രമേ ഇതിനെ വിശേഷിപ്പിക്കാന്‍ കഴിയൂ.

2015 ഡിസംബറില്‍ ജി ടി എ യില്‍ ഒരു കാര്‍ നിറയെ ആയുധവും,ലഘു ലേഖകളും പോലീസ് പിടിച്ചെടുത്തത് വാര്‍ത്തകളുടെ ചെറിയ കോളങ്ങളില്‍ മാത്രം കാണപ്പെട്ടു.ജനുവരി 31 നു കുബക്ക് ഫ്രഞ്ചു പ്രദേശത്തു ഇസ്‌ലാമിക ആരാധനാലയത്തില്‍ നടന്ന വെടിവയ്പ്പില്‍ ഒരു വിദ്യാര്‍ത്ഥി ആണ് പ്രധാന പ്രതി.അതിനു മുന്‍പ് പീറ്റര്‍ ബര്‍ഗില്‍ മുസ്‌ലിം ദേവാലയം അഗ്‌നിക്ക് ഇരയാക്കി.ഒറ്റപ്പെട്ട സംഭവങ്ങള്‍ പലതും ഒന്റാറിയോവിന്റെ പല ഭാഗങ്ങളിലും,നടക്കുന്നത് മാധ്യമങ്ങള്‍ അറിയുന്നില്ല.രണ്ടാഴ്!വച്ച മുന്‍പ് മാത്രം ആണ് പീല്‍ ഗവര്‍മെന്റ് സ്കൂള്‍ ബോര്‍ഡില്‍ പ്രത്യേക മത വിഭാഗം പ്രാര്‍ത്ഥനാ സമയ പ്രശ്‌നം ഉന്നയിച്ചത്,

ഒന്റാറിയോ പ്രോവിന്‌സില്‍ മാത്രം കഴിഞ്ഞ 5 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം, ചില മത വിഭാഗങ്ങള്‍ പ്രത്യേക സ്ഥലങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചു വീടുകള്‍ വാങ്ങി താമസിക്കുന്നതായി നമുക്ക് കാണാന്‍ കഴിയുന്നതാണ്.അതിനു ഏറ്റവും ഉദാഹാരണംമാണ്,മിസ്സിസോഗയിലെ സ്‌കോയര്‍ വണ്‍ ,മെഡോവില്‍,ബ്ലോര്‍ ഡിസ്കി,അജാക്‌സ് ,നയാഗ്ര,മില്‍ട്ടണ്‍.ഇത് കൊണ്ട് തെറ്റ് ഉണ്ട് എന്നതല്ല .നല്ല കാര്യം ആണ്.പക്ഷെ കൂട്ടം ചേരുകയും സ്വന്തം മത വിശ്വാസങ്ങള്‍ നേടി എടുത്തു സംവരണ തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നത്, അതി വിദൂര മല്ലാത്ത ഭാവിയില്‍ എന്ത് വില കൊടുത്തും സ്വാര്‍ത്ഥ അവകാശം നേടി എടുക്കുക എന്ന ലക്ഷ്യത്തിലേക്കു കൊണ്ട് ചെന്ന് എത്തിക്കുന്ന രീതിയിലേക്ക് മാറുന്ന അവസ്ഥ ആണ് ഇന്ന് കാണുന്നത്.

വെറുതെ നാമമാത്രം ആയ സെക്യൂരിറ്റി ചെക്ക് കളോടെ മാത്രം ആണ് സിറിയയില്‍ നിന്നും കഴിഞ്ഞ ഒരു വര്ഷം 40081 സിറിയന്‍ അഭയാര്‍ത്ഥികള്‍ കാനഡയില്‍ വന്നിട്ടുള്ളതു.അതില്‍ ഏകദേശം 47% ,13 വയസ്സില്‍ താഴെ പ്രായം ഉള്ള കുട്ടികള്‍ ആണ്.സിറിയന്‍ കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ ആണ്.സ്വന്തം പേരും,ഊരും,മാതാപിതാക്കളും ആരെന്നു പോലും കാണിക്കാന്‍ തെളിവുകള്‍ അവശേഷിക്കാത്തവര്‍.ഇവരുടെ ഐഡന്റിറ്റി കനേഡിയന്‍ സര്‍ക്കാര്‍ ഏതു രീതിയില്‍ ആണ് ചെക്ക് ചെയ്തത് എന്നത് വളരെ അതിശയം തന്നെ.സര്‍ക്കാര്‍ ആഫീസുകളോ,സംവിധാനങ്ങളോ അവശേഷിക്കാത്ത സിറിയ ആണ് എന്ന് നാം മനസ്സില്‍ ഓര്‍ക്കണം.ഭരണം തുടങ്ങി 30 നാളുകള്‍ക്കകം ട്രൂഡോ സര്‍ക്കാര്‍ ഇത്രയും ഭംഗി ആയി കാര്യങ്ങള്‍ നിര്‍വഹിച്ചു.

തൊഴില്‍ പരമായും,പുതിയ സംരംഭങ്ങളോ,കനേഡിയന്‍ ബ്രാന്റുകളോ ഒന്നും തന്നെ ഇല്ലാത്ത വിശാല മായ രാജ്യത്തു ഏതു സാമ്പത്തീക മാനദണ്ഡങ്ങള്‍ ആണ് ഇതിനു വേണ്ടി പാലിച്ചത്?ഹാര്‍പ്പര്‍ സര്‍ക്കാര്‍ മിച്ചം ആക്കി കടന്നു പോയ സര്‍ക്കാര്‍ ഖജനാവ് ഇന്ന് ഒഴിഞ്ഞ ഭണ്ടാരം ആണ്.വീണ്ടും വീണ്ടും,വിലക്കയറ്റവും,ടാക്‌സ് വര്‍ധനയും ആണ് ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത്.കഷ്ടപ്പാട് അനുഭവിക്കുന്ന ജന വിഭാഗങ്ങളെ ജാതിയും മതവും നോക്കാതെ സംരക്ഷിക്കണം.പക്ഷെ അത് രാജ്യത്തെ പൗരന്മാരുടെ മേല്‍ നികുതി ഏര്‍പ്പെടുത്തിയും,സുരക്ഷയെ ചോദ്യം ചെയ്തും ആകരുത്.

കാനഡ യു എസ് അതിര്‍ത്തിയില്‍ 6500 മേല്‍ കി.മി.പ്രദേശത്തു സുരക്ഷാ സംവിധാനങ്ങള്‍ ഇല്ല എന്നതും,കഴിഞ്ഞ രണ്ടുമാസം ആയി അതിര്‍ത്തിയില്‍ പിടിക്കപ്പെട്ട നുഴഞ്ഞു കയറ്റക്കാരില്‍ മുഴുവന്‍ പേരും ചില പ്രത്യേക മത വിഭാഗത്തില്‍ ഉള്ളവര്‍ ആണ് എന്നും സര്‍ക്കാര്‍ രേഖകള്‍ കാണിക്കുന്നു.കൂടുതല്‍ ആയി നുഴഞ്ഞു കയറിയവര്‍ പറ്റി എണ്ണമോ,അറിവോ ഇല്ല എന്നാണു കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി.ഭരണം പൊതു ജന താത്പര്യങ്ങള്‍ക്ക് വിരുദ്ധവും,ജനങ്ങള്‍ ആശങ്കാ കുലരും ആണ് എന്നതിന് തെളിവാണ് പൊതു ജന സര്‍വേയില്‍ 50 % വരുന്ന ജനങ്ങളും,ട്രൂഡോയുടെ വിദേശ,സാമ്പത്തീക,ഇമ്മിഗ്രെഷന്‍ നയങ്ങള്‍ക്ക് എതിരെ വോട്ടു രേഖപ്പെടുത്തിയത്.ഹാര്‍പ്പര്‍ ഭരണത്തിന് മുന്‍പ് ഇതുപോലെ തന്നെ ലിബറല്‍ സര്‍ക്കാര്‍ വരുത്തി വച്ചിരുന്ന വീഴ്ചകള്‍ പരിഹരിക്കാന്‍ കണ്‍സര്‍വേറ്റിവ്‌നു പണി പെടേണ്ടി വന്നിട്ടുണ്ട്.

ഇന്ന് കാനേഡിയന്‍ സര്‍ക്കാര്‍ വരുത്തി വയ്ക്കുന്ന ഓരോ വീഴ്ചയും,പ്രസ്താവനകളും ജനങ്ങളെ ഭീതിയിലേക്ക് നയിക്കുന്നവയാണ്.ഇന്നലെ ബ്രിട്ടണില്‍ നടന്നത് സമീപ ഭാവിയില്‍ കാനഡയില്‍ ഉണ്ടാകുമോ എന്ന് ജനം ഭയക്കുന്നു.

പൊതു ജന നന്മയും,അഭയാര്‍ത്ഥി സഹായവും,ഉള്‍ക്കൊള്ളലും,സംരക്ഷണവും എല്ലാം വേണം.പക്ഷെ അത് സുരക്ഷാ മാന ദണ്ഡങ്ങള്‍ പാലിച്ചു മാത്രംവും,ജനങ്ങളുടെ സ്വസ്ഥതയും,സമാധാനവും നശിപ്പിക്കാതെ അവരെ വ്യാകുലതയില്‍ ആക്കാതെയും മാത്രം ആയിരിക്കണം എന്നും സാരം.ഇല്ലെങ്കില്‍ ഇന്ന് മടിയിലിരുന്നു പാല് കുടിച്ചവര്‍ തന്നെ തലയില്‍ കയറി അമേദ്യ വര്ഷം നടത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തും.
കുടിയേറ്റ മേഖലയിലെ ഭീകരാക്രമണം ഒരു തുടര്‍ക്കഥ ആകുമോ? (ജയശങ്കര്‍ പിള്ള)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക