Image

പ്രവാസികളെ വഞ്ചിച്ചു പണം തട്ടുന്ന ഏജന്‍സികള്‍ക്കെതിരെ ജാഗരൂകരാകുക: മന്ത്രി

Published on 23 March, 2017
പ്രവാസികളെ വഞ്ചിച്ചു പണം തട്ടുന്ന ഏജന്‍സികള്‍ക്കെതിരെ ജാഗരൂകരാകുക: മന്ത്രി
തിരുവനന്തപുരം: പ്രവാസികളുടെ ഏതാവശ്യങ്ങള്‍ക്കും ഇടതു സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്ന് മന്ത്രി കെ.ടി. ജലീല്‍. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മലയാളി ഫെഡറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസീനിയമാണ്. തിരുവനന്തപുരത്ത് ആരംഭിച്ച പ്രവാസി മലയാളി ഫെഡറേഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

പ്രവാസികളെ വഞ്ചിച്ചു പണം തട്ടുന്ന സ്വകാര്യ ഏജന്‍സികള്‍ ഇന്നു വ്യാപകമാണ്. ഇത്തരത്തിലുള്ള കുരുക്കില്‍ നിന്നു പ്രവാസികളെ സംരക്ഷിക്കാന്‍ ഫെഡറേഷനു കഴിയണം. നിയമക്കുരുക്കില്‍പ്പെട്ട് സ്വദേശത്ത് വരാനാകാതെ ജയിലില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ കൂടുതലായി ചെയ്യണം. അതാതു രാജ്യത്തെ തന്നെ നിയമവിദഗ്ധരുടെ സഹായം തേടുന്നതിലൂടെ ശിഷയില്‍ നിന്നു പ്രവാസികളെ രക്ഷിക്കാന്‍ സാധിക്കും.

ചതിക്കപ്പെട്ടു ശിക്ഷ അനുഭവിക്കുന്നവരും നിരവധിയാണ്. ഇവരെ കണ്ടെത്തി പ്രത്യേകമായി സഹായം നല്‍കണം. പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രവാസി മലയാളി ഫെഡറേഷന്‍റെ സഹായങ്ങള്‍ എന്നുമുണ്ടാകണമെന്നും മന്ത്രി കെ.ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.

ദീപിക പ്രവാസി രക്‌ന അവാര്‍ഡ് നേടിയ പ്രവാസി മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ ഡോ. ജോസ് ആന്‍റണി കാനാട്ടിനെ മന്ത്രി പൊന്നാടയണിയിച്ചു ആദരിച്ചു. ചടങ്ങില്‍ എഡിജിപി ആര്‍. ശ്രീലേഖ, ജോസ് മാത്യു പനച്ചിക്കല്‍, ഷാഹിദ കമാല്‍, എസ്. അജിത്ത് കുമാര്‍, ചന്ദ്രസേനന്‍, ബേബി മാത്യു ഇലയ്ക്കാട്ട്, ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രവാസികളെ വഞ്ചിച്ചു പണം തട്ടുന്ന ഏജന്‍സികള്‍ക്കെതിരെ ജാഗരൂകരാകുക: മന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക