Image

യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിലെ 44 ല്‍ 20 പേരും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍

Published on 23 March, 2017
യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിലെ  44 ല്‍ 20 പേരും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍


ലക്‌നൗ: ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയില്‍ 44 ല്‍ 20 പേരും ക്രിമിനല്‍ കേസുകളില്‍ കുറ്റാരോപിതര്‍. മന്തിമാരില്‍ 45 ശതമാനം പേരും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന്‌ യു.പി ഇലക്ഷന്‍ വാച്ചും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്‌ റിഫോംസും പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു

കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ദിനേശ്‌ ശര്‍മ്മ, സ്വതന്ത്ര ദേവ്‌ സിംഗ്‌, മൊഹ്‌സിന്‍ റാസ എന്നിവരുടെ സത്യവാങ്‌മൂലം വിശകലനം ചെയ്യാതെയാണ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌.


മോഷണം,വ്യാജരേഖ ഉണ്ടാക്കല്‍, കൊള്ള തുടങ്ങിയവയാണ്‌ മന്ത്രിമാരുടെ പേരിലുള്ള ക്രിമിനല്‍ കേസുകള്‍. 44 മന്ത്രിമാരില്‍ 35 പേരും കോടീശ്വരന്മാരുമാണ്‌. ശരാശരി ആസ്‌തിയാകട്ടെ 5.34 കോടിയും. അലഹബാദ്‌ സൗത്തില്‍ നിന്നുമുള്ള എം.എല്‍.എയായ ഗോപാല്‍ ഗുപ്‌ത നന്ദിയാണ്‌ സത്യവാങ്‌മൂലം പ്രകാരം ഏറ്റവും സമ്പന്നനായ മന്ത്രി. 57.11 കോടി വരും ഇദ്ദേഹത്തിന്റെ ആസ്‌തി.

മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്റെ സമ്പാദ്യം 71 ലക്ഷമാണെന്നാണ്‌ സത്യവാങ്‌മൂലം പറയുന്നു. ഉപമുഖ്യമന്ത്രി കേശവ്‌ പ്രസാദ്‌ മൗര്യയുടേത്‌ 9 കോടിയാണ്‌.

സത്യവാങ്‌മൂലത്തില്‍ 28 മന്ത്രിമാര്‍ തങ്ങളുടെ കടബാധ്യതയും വെളിപ്പെടുത്തിയിട്ടുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക