Image

ഭാര്യയെ വിഷം കുത്തിവച്ചു കൊലപ്പെടുത്തിയ ഡോക്ടര്‍ക്കു ജീവപര്യന്തം

Published on 23 March, 2017
 ഭാര്യയെ വിഷം കുത്തിവച്ചു കൊലപ്പെടുത്തിയ ഡോക്ടര്‍ക്കു ജീവപര്യന്തം

റെയ്‌സന്‍: സ്‌ത്രീധന തര്‍ക്കത്തെ തുടര്‍ന്ന്‌ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഡോക്ടര്‍ക്കു ജീവപര്യന്തം ശിക്ഷ വിധിച്ചു. മധ്യപ്രദേശിലെ അഡീഷണല്‍ ജില്ലാ കോടതിയാണ്‌ ശിക്ഷ വിധിച്ചത്‌.

ഭാര്യ നീതുവിനെ കൊലപ്പെടുത്തിയ കേസില്‍ അജയ്‌ ചാന്ദല്‍ എന്ന 38കാരന്‍ ഡോക്ടറാണ്‌ ശിക്ഷിക്കപ്പെട്ടത്‌. നീതു ഇയാളുടെ മൂന്നാം ഭാര്യയായിരുന്നു. 

അഞ്ചു ലക്ഷം രൂപ സ്‌ത്രീധനം ലഭിക്കാത്തതിനെ തുടര്‍ന്ന്‌ അജയ്‌ നീതുവിനെ വിഷം കുത്തിവച്ചു കൊലപ്പെടുത്തുകയായിരുന്നു. 2011ലെ ക്രിസ്‌മസ്‌ ദിനത്തിലാണ്‌ കൊലപാതകം അരങ്ങേറിയത്‌.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക