Image

പി കൃഷ്‌ണദാസിന്റെ ജാമ്യം റദ്ദാക്കണം: ജിഷ്‌ണുവിന്റെ അമ്മ സുപ്രീംകോടതില്‍

Published on 24 March, 2017
പി കൃഷ്‌ണദാസിന്റെ ജാമ്യം റദ്ദാക്കണം: ജിഷ്‌ണുവിന്റെ അമ്മ സുപ്രീംകോടതില്‍


ന്യൂഡല്‍ഹി: നെഹ്‌റു കോളജ്‌ ചെയര്‍മാന്‍ പി കൃഷ്‌ണദാസിനു ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടി റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജിഷ്‌ണു പ്രണോയിയുടെ അമ്മ മഹിജ സുപ്രീം കോടതിയെ സമീപിച്ചു. 

സ്വാശ്രയ കോളജുകളിലെ ഇടിമുറികള്‍ നിരോധിക്കണമെന്നും ഇനിയൊരു ജിഷ്‌ണുവും ഉണ്ടാകുന്നതിനുള്ള സാഹചര്യമുണ്ടാകരുതെന്നും മഹിജ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി തിങ്കളാഴ്‌ച പരിഗണിക്കും. 

കൃഷ്‌ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്‌.

പാലക്കാട്‌ ലക്കിടി ജവാഹര്‍ ലോ കോളജ്‌ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഷഹീര്‍ ഷൌക്കത്തലിയെ മര്‍ദിച്ച കേസിലാണു കൃഷ്‌ണദാസ്‌ ഉള്‍പ്പെടെ അഞ്ചു പേരെ തിങ്കളാഴ്‌ച െ്രെകംബ്രാഞ്ച്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. 

അന്നു രാത്രി തന്നെ അഞ്ചു പേരെയും വടക്കാഞ്ചേരി കോടതി റിമാന്‍ഡ്‌ ചെയ്‌തിരുന്നു. കൃഷ്‌ണദാസിന്‌ ഇന്നലെയാണ്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചത്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക