Image

സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തില്‍ സിപിഎമ്മിന്‌ അതൃപ്‌തി

Published on 24 March, 2017
സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തില്‍ സിപിഎമ്മിന്‌ അതൃപ്‌തി
 തിരുവനന്തപുരം: പിണറായി വിജയന്‍ നയിക്കുന്ന ഇടതു സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളിലെ പോരായ്‌മകള്‍ എണ്ണിപ്പറഞ്ഞ്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌. രൂക്ഷ വിമര്‍ശനമാണ്‌ സെക്രട്ടറിയേറ്റില്‍ ഉ!യര്‍ന്നത്‌. 

പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ മന്ത്രിസഭയിലെ പല അംഗങ്ങള്‍ക്കുംക്കും സാധിക്കുന്നില്ലെന്നാണ്‌ പ്രധാന വിമര്‍ശനം. പല വകുപ്പുകളും അനാവശ്യ വിവാദത്തിന്‍റെ പിന്നാലെ പോവുകയാണ്‌. ഇത്‌ സര്‍ക്കാരിന്‌ ഗുണം ചെയ്യില്ല.

 പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്‌ചയുണ്ടായെന്നും തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങള്‍ സര്‍ക്കാരിന്‍റെ പ്രതിച്ഛായക്ക്‌ മങ്ങലേല്‍പിക്കുന്നുണ്ടെന്നും സെക്രട്ടറിയേറ്റ്‌ വിലയിരുത്തി.

ഭരണംമാറിയത്‌ പല പോലീസ്‌ ഓഫീസര്‍മാരും അറിഞ്ഞിട്ടില്ലെന്നും സര്‍ക്കാരിന്‍റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമം നടക്കുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു. വിമര്‍ശനങ്ങള്‍ക്ക്‌ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഇന്നു വൈകിട്ട്‌ മറുപടി പറയും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക