Image

കോട്ടയം അതിരൂപതയില്‍ പിറവവും ബംഗളൂരും കേന്ദ്രമാക്കി രണ്ട് ഫൊറോനകള്‍ കൂടി

Published on 24 March, 2017
കോട്ടയം അതിരൂപതയില്‍ പിറവവും ബംഗളൂരും കേന്ദ്രമാക്കി രണ്ട് ഫൊറോനകള്‍ കൂടി
കോട്ടയം: കോട്ടയം അതിരൂപതയില്‍ നിലവിലുള്ള 12 ഫൊറോനകള്‍ക്കു പുറമേ പിറവവും ബംഗളൂരും കേന്ദ്രമാക്കി രണ്ട് പുതിയ ഫൊറോനകള്‍ കൂടി നിലവില്‍ വരും. കടുത്തുരുത്തി ഫൊറോനയില്‍പ്പെട്ട പിറവം, എറണാകുളം, മാങ്കിടപ്പള്ളി, വെള്ളൂര്‍, രാമമംഗലം എന്നീ ഇടവകകളെ ഉള്‍പ്പെടുത്തിയാണ് പിറവം കേന്ദ്രമായി പുതിയ ഫൊറോനയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. നിര്‍ദ്ദിഷ്ട പിറവം ഫൊറോനയുടെ ഉദ്ഘാടനം മേയ് ഏഴിന് ഉച്ചകഴിഞ്ഞ് 3.30ന് ഫൊറോന കേന്ദ്രമായ പിറവം വിശുദ്ധ രാജാക്കന്‍മാരുടെ ദേവാലയത്തില്‍ നടത്തും.

കര്‍ണാടകത്തിലെ ക്‌നാനായ കത്തോലിക്കാ ഇടവകകള്‍ ചേര്‍ത്ത് രൂപം നല്‍കുന്ന ബംഗളൂരു സ്വര്‍ഗറാണി ഫൊറോനയില്‍ ബംഗളൂരു, നെല്ലിയാടി, കടബ, അജ്ക്കര്‍ എന്നീ ഇടവകകള്‍ ഉള്‍പ്പെടും. ബംഗളൂരു ഫൊറോന ഉദ്ഘാടനം മേയ്14നു രാവിലെ 11.30ന് കടബയില്‍ നടത്തുന്ന കര്‍ണാടക ക്‌നാനായ കത്തോലിക്കാ കുടുംബസംഗമത്തില്‍ നടത്തും.

പുതിയ ഫൊറോനകളുടെ ഉദ്ഘാടന ചടങ്ങുകളില്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ എന്നിവര്‍ക്ക് പുറമേ വൈദിക, പാസ്റ്ററല്‍ കൗണ്‍സില്‍, പാരിഷ് കൗണ്‍സില്‍ പ്രതിനിധികളും പങ്കെടുക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക