Image

കമ്മാരസംഭവത്തില്‍ നമിത ദിലീപിന്റെ നായിക

Published on 24 March, 2017
കമ്മാരസംഭവത്തില്‍ നമിത ദിലീപിന്റെ നായിക


നമിത പ്രമോദ്‌ ദിലീപിന്റെ നായികയാകുന്നു. ദിലീപും തമിഴ്‌നടന്‍ സിദ്ധാര്‍ഥും മുഖ്യവേഷത്തിലെത്തുന്ന കമ്മാരസംഭവമാണ്‌ നമിതയുടെ അടുത്ത ചിത്രം. 

ഈ ചിത്രം കൊച്ചിയില്‍ ചിത്രീകരണം നടക്കുകയാണ്‌. ഫഹദ്‌ നായകനാകുന്ന റോള്‍മോഡല്‍സിലാണ്‌ നമിത അവസാനം അഭിനയിച്ചത്‌. ഈ ചിത്രം ഉടന്‍ പുറത്തിറങ്ങും.

 രതീഷ്‌ അമ്പാട്ടാണ്‌ കമ്മാരസംഭവത്തിന്റെ സംവിധാനം. ബോബി സിന്‍ഹയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. 

രണ്ടാംഷെഡ്യൂള്‍ ചെന്നൈയിലും തേനിയിലും ചിത്രീകരിക്കും. നമിതയും ദിലീപും മുഖ്യവേഷത്തില്‍ അഭിനയിച്ച 'ചന്ദ്രേട്ടന്‍ എവിടെയാ' സൂപ്പര്‍ഹിറ്റായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക