Image

സൂപ്പര്‍താരങ്ങളുടെ നായികയാകാനില്ലാത്ത നയന്‍സിന്റെ പുതിയ നായകന്‍!…

Published on 24 March, 2017
സൂപ്പര്‍താരങ്ങളുടെ നായികയാകാനില്ലാത്ത നയന്‍സിന്റെ പുതിയ നായകന്‍!…
മുന്‍നിര താരങ്ങളുടെ നായിക പദവി വേണ്ടെന്ന് വച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. നായക പ്രാധാന്യമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ നയന്‍സ് തിരഞ്ഞെടുക്കുന്നത്. പലതിലും നായകന്മാര്‍ ഇല്ലെന്നു തന്നെ പറയാം. എന്നാല്‍ നയന്‍സിന്റെ പുതിയ ചിത്രത്തിലെ നായകന്റെ വാര്‍ത്തകള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഉപേക്ഷിച്ച നയന്‍ ഒരു ഹാസ്യചിത്രത്തില്‍ അഭിനയിക്കുന്നു എന്നാണു പുതിയ റിപ്പോര്‍ട്ട്. തമിഴ് ഹാസ്യനടന്‍ സൂരി ആദ്യമായി നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ താരം സമ്മതം മൂളി എന്നാണു റിപ്പോര്‍ട്ട്. കഥ ഇഷ്ടപ്പെട്ടതിനാല്‍ താരം ചിത്രം ഏറ്റെടുക്കുകയായിരുന്നു എന്നു താരത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നു.

പുതുമുഖ സംവിധായകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാഗാര്‍ജ്ജുന, ചിരഞ്ജീവി, വിജയ്, അജിത്ത്, സൂര്യ തുടങ്ങിയവരുടെ ചിത്രത്തിലൊക്കെ വിളിച്ചപ്പോഴും നോ എന്നായിരുന്നു നയന്‍സിന്റെ മറുപടി. ഡോറ എന്ന ഹൊറര്‍ ചിത്രമാണ് ഉടന്‍ തീയേറ്റില്‍ എത്തുന്നത്. ഇത് കൂടാതെ ഇമയ്ക്കാനൊടികള്‍, അരം, കൊലയുതിര്‍ കാലം, വേലൈക്കാരന്‍ തുടങ്ങിയ ചിത്രങ്ങളും നയന്‍സിന്റെതായി അണിയറിയില്‍ തയാറെടുക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക