Image

1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ഭാഗമായി മമ്മൂട്ടിയും

Published on 24 March, 2017
1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ഭാഗമായി മമ്മൂട്ടിയും
മേജര്‍ രവിയും മോഹന്‍ലാലും ഒന്നിക്കുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് ഏപ്രിലില്‍ തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. ഇപ്പോള്‍ വളരെ രസകരമായ വാര്‍ത്തയാണ് ചിത്രത്തെ കുറിച്ച് മോഹന്‍ലാല്‍ ഫാന്‍സ് പുറത്ത് വിട്ടിരിക്കുന്നത്. മമ്മൂട്ടിയും ചിത്രത്തിന്റെ ഒരു ഭാഗമാണ്. ചിത്രം തുടങ്ങുന്നത് മമ്മൂട്ടിയുടെ വോയ്‌സ് ഓവര്‍ കൊണ്ടാണത്രെ.

നേരത്തേ മമ്മൂട്ടി ചിത്രമായ കസബയ്ക്ക് വേണ്ടി മോഹന്‍ലാല്‍ ശബ്ദം നല്‍കിയിരുന്നു. അതിനു മുമ്പ് പഴശ്ശിരാജയ്ക്ക് വേണ്ടിയും മോഹന്‍ലാല്‍ ശബ്ദം നല്‍കി. ഇപ്പോള്‍ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സില്‍ വോയ്‌സ് ഓവര്‍ നല്‍കി മമ്മൂട്ടി ആ കടം വീട്ടിയിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക