Image

ദേവയാനി വീണ്ടും മലയാളത്തിലേക്ക്

Published on 24 March, 2017
ദേവയാനി വീണ്ടും മലയാളത്തിലേക്ക്
മലയാളിതകളുടെ പ്രിയ താരം ദേവയാനി ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങി എത്തുന്നു. പപ്പന്‍ പയറ്റുവിള സംവിധായകനാവുന്ന മൈ സ്‌കൂള്‍ എന്ന ചിത്രത്തിലൂടെയാണ് ദേവയാനി വീണ്ടും മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു ടീച്ചറിന്റെയും വിദ്യാര്‍ഥിയുടെയും ആത്മബന്ധത്തിന്റെ കഥ പറയുകയാണ് മൈ സ്‌കൂള്‍ എന്ന ചിത്രം.

മാഗ്‌ന വിഷനുവേണ്ടി പി. ജഗദീഷ് കുമാര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്തും പരിസരങ്ങളിലുമായി പൂര്‍ത്തിയായി. ദേവയാനി, രഞ്ജിത്ത്, മധു, ഹരീഷ് പേരാടി, അരുണ്‍ തമലം, മസോനാ നായര്‍, രുഗ്മിണിയമ്മ എന്നിവര്‍ അഭിനയിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക