Image

എം.എം. ലിങ്ക് വിന്‍സ്റ്റാറിനെ ആദരിച്ചു

Published on 24 March, 2017
എം.എം. ലിങ്ക് വിന്‍സ്റ്റാറിനെ ആദരിച്ചു
    ആന്പല്ലൂര്‍: ആന്പല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന ഒഐസിസി യുകെ ചെയര്‍മാന്‍ എം.എം. ലിങ്ക് വിന്‍സ്റ്റാറിനെ ആദരിച്ചു. ആന്പല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സപ്തതി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആദരിച്ചത്. 

മുളന്തുരുത്തി ബ്ലോക്കില്‍ പാവപ്പെട്ടവര്‍ക്കായി നൂറോളം ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുകയും ഇരുനൂറോളം ഭവനങ്ങള്‍ വൈദ്യുതീകരിക്കാനും എല്ലാ വര്‍ഷവും എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടുന്ന ഇരുനൂറോളം വിദ്യാര്‍ഥികള്‍ക്ക് മഹാത്മാഗാന്ധി പുരസ്‌കാരം നല്‍കുവാനും എം.എം. ലിങ്ക് വിന്‍സ്റ്റര്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. 

അനൂപ് ജേക്കബ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബാങ്കിന്റെ മുന്‍ പ്രസിഡന്റ് ഏലിക്കുട്ടി മാത്യുവിനേയും മുന്‍ സെക്രട്ടറി എം.ഒ. ജോര്‍ജിനേയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.പി. പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ റെജി കുര്യന്‍, കെ.വി. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക