Image

ജോണ്‍ എഫ്. കെന്നഡി ഹിറ്റ്‌ലറിന്റെ ആരാധകന്‍

Published on 24 March, 2017
ജോണ്‍ എഫ്. കെന്നഡി ഹിറ്റ്‌ലറിന്റെ ആരാധകന്‍
   ബെര്‍ലിന്‍: യുഎസ് പ്രസിഡന്റായിരുന്ന ജോണ്‍ എഫ്. കെന്നഡിക്ക് ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറോട് ആരാധനയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. കെന്നഡി പ്രസിഡന്റാകുന്നതിനു മുന്‍പ് എഴുതിയ രഹസ്യ ഡയറിക്കുറിപ്പുകള്‍ പുറത്തു വന്നപ്പോഴാണ് ഇതു സംബന്ധിച്ച സൂചനകള്‍ ലഭിക്കുന്നത്.

രണ്ടാം ലോക യുദ്ധത്തിനു ശേഷം 1945ല്‍ കെന്നഡി ജര്‍മനിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അതിനു ശേഷം എഴുതിയതാണ് കുറിപ്പുകള്‍ എന്ന് വ്യക്തമാണ്. ഇതിഹാസമാകാനുള്ള കാര്യങ്ങളൊക്കെ ഹിറ്റ്‌ലറില്‍ ഉണ്ടായിരുന്നുവെന്നാണ് ഇതില്‍ പറയുന്നത്.

മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലായിരുന്നു കെന്നഡിയുടെ സന്ദര്‍ശനം. സ്വന്തം രാജ്യത്തെക്കുറിച്ച് അതിരുകളില്ലാത്ത ആഗ്രഹങ്ങളാണ് ഹിറ്റ്‌ലര്‍ വച്ചുപുലര്‍ത്തിയിരുന്നതെന്നും കെന്നഡി ഡയറിയില്‍ എഴുതിയിരിക്കുന്നു. 

കെന്നഡിയുടെ ഗവേഷകനായിരുന്ന ഡയര്‍ഡ്രെ ഹെന്‍ഡേഴ്‌സന്റെ പക്കലാണ് ഡയറി ഇപ്പോഴുള്ളത്. ഇതു ലേലം ചെയ്യാനാണ് തീരുമാനം. കെന്നഡി മാസച്യുസെറ്റ്‌സില്‍നിന്നുള്ള സെനറ്ററായിരുന്നപ്പോഴാണ് ഹെന്‍ഡേഴ്‌സണ്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക