Image

സ്‌കൂള്‍ ബുക്ക് എക്‌സ്‌ചേഞ്ച് ഫെയര്‍ 25ന്

Published on 24 March, 2017
സ്‌കൂള്‍ ബുക്ക് എക്‌സ്‌ചേഞ്ച് ഫെയര്‍ 25ന്
   ഷാര്‍ജ: യുപിഎഫിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 25ന് (ശനി) രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ഷാര്‍ജ വര്‍ഷിപ്പ് സെന്റില്‍ സ്‌കൂള്‍ ബുക്ക് എക്‌സ്‌ചേഞ്ച് ഫെയര്‍ നടത്തുന്നു. യുഎഇയിലുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് ടെക്സ്റ്റ് ബുക്കുകളുടെയും ഗൈഡുകളുടെയും കൈമാറ്റമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഗ്രേഡ് ഒന്നു മുതല്‍ 12 വരെയുള്ള സ്‌കൂള്‍ കുട്ടികളുടെ ഉപയോഗിച്ചു കഴിഞ്ഞ പുസ്തകങ്ങള്‍ കൊടുത്തു അടുത്ത ക്ലാസിലെ പുസ്തകങ്ങള്‍ മാറ്റിയെടുക്കാം. വീടുകളില്‍ സ്ഥല പരിമിതിമൂലം കളയാറുള്ള വിലകൂടിയ ഗൈഡുകള്‍, എന്‍ട്രന്‍സ് പരീക്ഷ പുസ്തകങ്ങള്‍ തുടങ്ങിയവ കരസ്ഥമാക്കാം. 

വിവരങ്ങള്‍ക്ക്: 0558702732, 0505675310, 0504957964, 0506762835, സാം അടൂര്‍ 971 55 8702732.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക