Image

സൗഹൃദ വേദി ഫഹാഹീല്‍ കുടുംബ സംഗമം സംഘടിപ്പിച്ചു

Published on 24 March, 2017
സൗഹൃദ വേദി ഫഹാഹീല്‍ കുടുംബ സംഗമം സംഘടിപ്പിച്ചു

ഫഹാഹീല്‍ (കുവൈത്ത്): സൗഹൃദ വേദി ഫഹാഹീല്‍ ചര്‍ച്ചാ യോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ഫഹാഹീല്‍ യൂണിറ്റി സെന്ററില്‍ നടന്ന പരിപാടിയില്‍ സൗഹൃദ വേദി പ്രസിഡന്റ് എ.ഡി. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. ന്ധസാംസ്‌കാരിക കേരളം എങ്ങോട്ട്’ എന്ന വിഷയത്തില്‍ ഹബീബ് മസൂദ് പുറക്കാട് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. മൂല്യ രഹിതമായിട്ടുള്ള, മൂല്യങ്ങള്‍ പൂര്‍ണമായും അസ്തമിച്ചുപോയ ഒരു വരണ്ട മാനസികാവസ്ഥയില്‍ ആണ് ഇന്നത്തെ കേരള സമൂഹം ഉള്ളത്. മനുഷ്യന്റെ ജീവിതത്തില്‍ മത മൂല്യങ്ങളുടെ സ്ഥാനം ഇല്ലാതായാല്‍ എന്താണ് സംഭവിക്കുകയെന്നുള്ളത് ഇന്നു നമ്മള്‍ നേരില്‍ കണ്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കെഐജി ഫഹാഹീല്‍ ഏരിയ പ്രസിഡന്റ് റഫീഖ് ബാബു, രാധ ഗോപിനാഥ്, അന്‍വര്‍ സാദത്ത് എന്നിവര്‍ സംസാരിച്ചു. 

തുടര്‍ന്നു യുവ പ്രാസംഗികയും ട്രെയിനിംഗ് ഇന്‍സ്‌പെക്ടറുമായ ബയാന ബീവി അവതരിപ്പിച്ച ലൈഫ് സ്‌കില്‍ ട്രെയിനിംഗ് പ്രോഗ്രാം ശ്രദ്ധേയമായി. കെഐജി ഈസ്റ്റ് മേഖല പ്രസിഡന്റ് കെ. മൊയ്തു ഉപഹാരം സമ്മാനിച്ചു. സൗഹൃദ വേദി കണ്‍വീനര്‍ എം.കെ. ഗഫൂര്‍, സെക്രട്ടറി ബാബു സജിത്ത് എന്നിവര്‍ പ്രസംഗിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക