Image

സമ്മര്‍ ഫെസ്റ്റ് 17 മാര്‍ച്ച് 24ന്

Published on 24 March, 2017
സമ്മര്‍ ഫെസ്റ്റ് 17 മാര്‍ച്ച് 24ന്
  റിയാദ്: സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗങ്ങളില്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ സജീവ സാന്നിധ്യമായ പര്‍വാസ് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഫോറം ആം ആദ്മി പാര്‍ട്ടിയുടെ സൗദി അറേബ്യയിലെ പ്രവാസി സംഘടനയായ ആവാസുമായി സഹകരിച്ച് നടത്തുന്ന 'സമ്മര്‍ ഫെസ്റ്റ് 17’ വിപുലമായ പരിപാടികളോടെ മാര്‍ച്ച് 24ന് (വെള്ളി) നടക്കും. എക്‌സിറ്റ് 18 നടുത്ത നോഫ ഓഡിറ്റോറിയത്തിലാണ് പരിപാടി അരങ്ങേറുക. 

മലയാളം ടെലിവിഷന്‍ രംഗത്തെ അറിയപ്പെടുന്ന ആക്ഷേപഹാസ്യ പരിപാടിയായ മറിമായം ടീം റിയാദിലെത്തി. ഇതോടൊപ്പം വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടക്കുന്ന വിവിധ മത്സരപരിപാടികളും ഗാനമേളയടക്കമുള്ള മറ്റു കലാപരിപാടികളും അരങ്ങേറും. 

വാര്‍ത്താസമ്മേളനത്തില്‍ മറിമായം ടീം അംഗങ്ങളായ നിയാസ് ബക്കര്‍, മണി ഷൊര്‍ണൂര്‍, സലിം, ജയദേവന്‍ എന്നിവര്‍ക്കൊപ്പം പര്‍വാസ് പ്രസിഡന്റ് ഷാനവാസ്, ആവാസ് കണ്‍വീനര്‍ മന്‍സൂര്‍ എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക