Image

ബഹറിന്‍ എസ്‌കഐസ്എസ്എഫ് പഠന ക്ലാസ് 24ന്

Published on 24 March, 2017
ബഹറിന്‍ എസ്‌കഐസ്എസ്എഫ് പഠന ക്ലാസ് 24ന്
   മനാമ: ബഹറിന്‍ എസ്‌കഐസ്എസ്എഫ് തന്‍ബീഹ് 2017 എന്‍ലൈറ്റനിംഗ് ജാഗരണ കാന്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന രണ്ടാംഘട്ട പഠന ക്ലാസ് മാര്‍ച്ച് 24ന് (വെള്ളി) ഉമ്മുല്‍ഹസം ഷാദ് ഓഡിറ്റോറിയത്തില്‍ നടക്കും. 

രാത്രി 8.30ന് ആരംഭിക്കുന്ന ക്ലാസിന് സമസ്ത ബഹറിന്‍ പ്രസിഡന്റ് സയിദ് ഫഖ്‌റുദ്ദീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കും. ന്ധഅഖ് ലാഖു ശബാബ്’ എന്ന വിഷയത്തിലാണ് തങ്ങള്‍ ക്ലാസ് നയിക്കുന്നത്.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കാന്പയിന്‍ കഴിഞ്ഞ മാസം മുതലാണ് ആരംഭിച്ചത്. മനാമ സമസ്ത ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാണക്കാട് സയിദ് അബാസലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്തത്.

തുടര്‍ന്നുള്ള മാസങ്ങളില്‍ ബഹറിനിലുടനീളം വിവിധ ഏരിയകളിലായി വിവിധ വിഷയങ്ങളില്‍ പഠന ക്ലാസുകള്‍ നടക്കും. 

വിവരങ്ങള്‍ക്ക്: 97333413570. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക