Image

നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസ്സോസിയേഷന്‍ (നിന്‍പ) ഔപചാരിക ഉദ്ഘാടനം ഏപ്രില്‍ 29ന്

പി.ഡി ജോര്‍ജ് നടവയല്‍ Published on 24 March, 2017
നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസ്സോസിയേഷന്‍ (നിന്‍പ) ഔപചാരിക ഉദ്ഘാടനം ഏപ്രില്‍ 29ന്
ന്യൂയോര്‍ക്ക്: നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്റെ (നിന്‍പ) ഔപചാരിക ഉദ്ഘാടനസമ്മേളനം ഏപ്രില്‍ 29ന് ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 4 വരെ ന്യൂയോര്‍ക്കിലെ റോയല്‍ പാലസ് ഇന്‍ഡ്യന്‍ ഓഡിറ്റോറിയത്തില്‍. എന്‍ ഐ എന്‍ പി ഏ ഏ പ്രസിഡന്റ് ഡോ. ആനി പോള്‍, എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ബ്രിജിറ്റ് പാറപ്പുറത്ത്, വൈസ് പ്രസിഡന്റ് ഗ്രേസ് മാണി, സെക്രട്ടറി ഡോ. അനു വര്‍ഗീസ്, ട്രഷറാര്‍ പ്രസന്നാ ബാബു, ഉദ്ഘാടനസമിതി ചെയര്‍പേഴ്‌സണ്‍ ലീനാ ആലപ്പാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സംഘാടക സമിതി പ്രവര്‍ത്തിക്കുന്നു.

ഭാരത പാരമ്പര്യമുള്ള അമേരിക്കന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സിന്റെ സംഘടന എന്ന നിലയില്‍ അവരുടെ പ്രൊഫഷണല്‍ മികവിന് സംഘടിത പ്രോത്സാഹനം നല്‍കുക എന്ന മുഖ്യ ലക്ഷ്യമാണ് നിന്‍പയ്ക്കുള്ളത്. എവിഡന്‍സ് ബെയ്‌സ്ഡ് ചികിത്സാസമ്പ്രദായത്തിന്റെ സാധ്യതകളില്‍ നേഴ്‌സ് പ്രാക്ടീഷണമാര്‍ക്ക് മികവു പകരുക, നവാഗതരായി നേഴ്‌സ് പ്രാക്ടീഷണര്‍ പഠനം തുടരുന്നവര്‍ക്ക് ഗൈഡന്‍സ് നല്‍കുക, കൂട്ടായ ആശയ വിനിമയം സാധിക്കുക, സാമൂഹിക പ്രതിബദ്ധത സജീവമാക്കുക, തത്തുല്യ സംഘടനകളുമായി സഹകരിക്കുക, അംഗങ്ങളുടെയും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും പാരസ്പര്യം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കര്‍മ രീതികള്‍. ഉദ്ഘാടന സമ്മേളനത്തില്‍ നേഴ്‌സ്പ്രാക്ടീഷനര്‍മാരും ഡോക്ടര്‍മാരും നേഴ്‌സുമാരും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ആത്മീയ നേതാക്കളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ആനി പോള്‍ 845 623 8549, എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ബ്രിജിറ്റ് പാറപ്പുറത്ത് 215 494 6753, വൈസ് പ്രസിഡന്റ് ഗ്രേസ് മാണി 302 981 0109, സെക്രട്ടറി ഡോ. അനു വര്‍ഗീസ് 508 376 4460, ട്രഷറാര്‍ പ്രസന്നാ ബാബു 718 619 3083, ഉദ്ഘാടനസമിതി ചെയര്‍പേഴ്‌സണ്‍ ലീനാ ആലപ്പാട്ട് 914 439 0783
നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസ്സോസിയേഷന്‍ (നിന്‍പ) ഔപചാരിക ഉദ്ഘാടനം ഏപ്രില്‍ 29ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക