Image

ഏപ്രില്‍ ഒന്നു വരെ ബാങ്കുകള്‍ എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കാന്‍ ആര്‍ബിഐ നിര്‍ദേശം

Published on 25 March, 2017
ഏപ്രില്‍ ഒന്നു വരെ ബാങ്കുകള്‍ എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കാന്‍ ആര്‍ബിഐ നിര്‍ദേശം
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും ഏപ്രില്‍ ഒന്നു വരെ മുഴുവന്‍ ദിവസങ്ങളിലും തുറന്നു പ്രവര്‍ത്തിക്കാന്‍ റിസര്‍വ്‌ ബാങ്ക്‌ നിര്‍ദേശം നല്‍കി. 

ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ്‌ പൊതു അവധി ദിവസങ്ങളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കണം. സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനമായതിനാലാണ്‌ ഇതെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്‌.

ആര്‍ബിഐയ്‌ക്കു കീഴില്‍ വരുന്ന സര്‍ക്കാര്‍ പണമിടപാട്‌ സ്ഥാപനങ്ങനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക