Image

ബാഹുബലി 2 ഏപ്രില്‍ 28 ന്‌, 6500 തിയറ്ററില്‍

Published on 25 March, 2017
ബാഹുബലി 2 ഏപ്രില്‍ 28 ന്‌, 6500 തിയറ്ററില്‍
എസ്‌ എസ്‌ രാജമൌലിയുടെ ബാഹുബലി ദ കണ്‍ക്‌ളൂഷന്‍ പ്രദര്‍ശനത്തിനെത്തുന്നത്‌ 6500 തിയറ്ററുകളില്‍. ചിത്രത്തിന്റെ ട്രെയിലറിന്‌ ലഭിച്ച വന്‍സ്വീകാര്യതയാണ്‌ വൈഡ്‌ റിലീസിന്‌ തയ്യാറെടുക്കുന്നത്‌. 

മലയാളത്തിന്‌ പുറമെ തമിഴ്‌, തെലുങ്ക്‌, ഹിന്ദി ഭാഷകളിലാണ്‌ ബാഹുബലിയുടെ രണ്ടാംഭാഗം പുറത്തിറങ്ങുന്നത്‌. റിലീസ്‌ ചെയ്‌ത ദിവസം ട്രെയിലര്‍ യുട്യൂബിലും ഫെയ്‌സ്‌ബുക്കിലുമായി കണ്ടത്‌ അഞ്ചുകോടിപേരാണ്‌. 

പുതിയകണക്കുകള്‍ പ്രകാരം 3.5 കോടി ആളുകള്‍ ഹിന്ദി ട്രെയിലര്‍ കണ്ടതായാണ്‌ റിപ്പോര്‍ട്ട്‌. ഹിന്ദി പതിപ്പിന്റെ വിതരണാവകാശമെടുത്തത്‌ കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷനാണ്‌. ഏപ്രില്‍ 28നാണ്‌ ചിത്രം റിലീസ്‌ ചെയ്യുന്നത്‌.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക