Image

ന്യൂയോര്‍ക്ക്‌ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങാന്‍ തമിഴില്‍ നിന്നും മൂന്നു സിനിമകള്‍

Published on 25 March, 2017
ന്യൂയോര്‍ക്ക്‌ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങാന്‍ തമിഴില്‍ നിന്നും മൂന്നു സിനിമകള്‍
ന്യൂയോര്‍ക്കില്‍  ന്യൂയോര്‍ക്കില്‍ നടക്കുന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്‌ തമിഴില്‍ നിന്നും മൂന്ന്‌ സിനിമകള്‍ തെരഞ്ഞെടുത്തു. ഇനിയും റിലീസാവാത്ത സിനിമകളാണ്‌ പ്രദര്‍ശനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്‌. 

ഏപ്രില്‍ 30 മുതല്‍ മേയ്‌ 7 വരെയാണ്‌ ഇന്ത്യന്‍ ഫിലിം ഫെസ്റ്റ്‌ നടക്കുന്നത്‌. അതിലേക്കാണ്‌ തമിഴില്‍ നിന്നും മൂന്നു സിനിമകള്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്‌.

'മേര്‍ക്ക്‌ തൊടര്‍ച്ചി മലയ്‌', ' ഒരു കിടയന്‍ കരുനെയ്‌ മനു', ' സിഗയ്‌' എന്നിങ്ങനെ മൂന്നു സിനിമകളാണ്‌ തിരഞ്ഞെടുത്തിരിക്കുന്നത്‌. മേര്‍ക്ക്‌ തൊടര്‍ച്ചി മലയ്‌ ലെനിന്‍ ഭാരതി സംവിധാനം ചെയ്‌ത സിനിമ നിര്‍മ്മിച്ചിരിക്കുന്നത്‌ വിജയ്‌ സേതുപതിയാണ്‌.

 ചിത്രത്തില്‍ ആന്റണി, ഗായത്രി എന്നിവരാണ്‌ പ്രധാന കഥാപാത്രത്തിലെത്തുന്നത്‌. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്‌ ഇളയാരാജയാണ്‌. 

 ന്യൂയോര്‍ക്കില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവലിന്‌ പുറമെ 'മെര്‍ക്ക്‌ തോടര്‍ച്ചി മലയ്‌' എന്ന സിനിമ വേറെയും ഫിലിം ഫെസ്റ്റിവലുകള്‍ക്ക്‌ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക