Image

ആദ്യ നഷ്ടം (ബി.ജോണ്‍ കുന്തറ, ഹ്യൂസ്റ്റണ്‍)

Published on 25 March, 2017
ആദ്യ നഷ്ടം (ബി.ജോണ്‍ കുന്തറ, ഹ്യൂസ്റ്റണ്‍)
ഇപ്പോള്‍ എന്നും രാവിലെ എഴുന്നേക്കുമ്പോള്‍, ജീവിതത്തില്‍ എന്തോഒന്നിന്റെ കുറവില്ലേ എന്നൊരു സന്ദേഹം? നമുക്കുള്ളതെദ്ധങ്കിലും നഷ്ട്ടപ്പെട്ടാലേ നഷ്ട്ടപ്പെട്ടതിന്റെ വിലമനസിലാക്കൂ എന്ന് ആരോപറഞ്ഞത് ഓര്‍ത്തുപോകുന്നു.

എന്‍റ്റെ 'അമ്മ ഒരുസാധാരണ സ്ത്രീആയിരുന്നു ആകെ ഒരുലക്ഷ്യമുണ്ടായിരുന്നത് തന്റെ ഭര്‍ത്താവ്, മക്കള്‍ അവരുടെ സംരെക്ഷണം സുഖസ്വകര്യങ്ങള്‍.

പിന്നീടത് പേരക്കിടാങ്ങളും അവരുടെ മക്കളും എല്ലാം ആയി അമ്മയുടെ സ്‌നേഹവലയം വികസിച്ചു.
സ്‌നേഹം ഈയോരുവാക്കായിരുന്നു എന്റെ അമ്മച്ചിക്കു നന്നായിഅറിയാമായിരുന്നത് ഒരു മുന്‍ വിചാരണയും കൂടാതെ ഈസ്‌നേഹം അമ്മ ച്ചിയുമായി ഇടപഴകിയിട്ടുള്ള എല്ലാവര്‍ക്കും വാരിക്കോരികൊടുത്തിരുന്നു അന്തിമ നിമിഷംവരെ. ശ്വാസകോശ സംബന്ധമായരോഗവുമായി ആശുപത്രിയില്‍ കിടക്കുമ്പോഴും ഞങ്ങളോടുതിരക്കയിരുന്നത് നിങ്ങള്‍ ഭക്ഷണംകഴിച്ചോ കൊച്ചുമക്കള്‍ സ്കൂളില്‍നിന്നും വന്നോ എന്നെല്ലാമാണ്. ആശുപത്രിഭക്ഷണം എത്തുന്ന സമയം കിടക്കക്കരുകില്‍ ആരുണ്ടെങ്കിലും തന്‍റ്റെഭക്ഷണത്തിന്റെ ഒരുഭാഗംപങ്കുവയ്ക്കുവാന്‍ ശ്രമിച്ചിരുന്നു.
പത്തുമക്കള്‍ക്കു ജീവന്‍നല്‍കിയെങ്കിലും എട്ടുപേരെ മാത്രമേവ ളര്‍ത്തുന്നതിനു അമ്മക്കു സാധിച്ചുള്ളൂ.ഞാന്‍ മൂത്ത സന്താനമായിരുന്നു എങ്കിലും നേരത്തെ മരിച്ചുപോയ രണ്ടുപേരില്‍ ഒരാളെക്കുറിച്ചു മാത്രമേ അല്‍പ്പം ഒരോര്‍മയുള്ളു.

ആകാലഘട്ടത്തില്‍ നാട്ടുംപുറങ്ങളില്‍ കൂട്ടുകുടുംബങ്ങള്‍ സാധാരണമായിരു ന്നു. ഞങ്ങളും ഒട്ടുംവ്യത്യസ്തമായിരുന്നില്ല. ഞാന്‍ ജനിക്കു മ്പോള്‍ എന്റെ പിതാവിന് ഏഴ്‌സഹോദരീസഹോദരങ്ങള്‍ ഉണ്ടായിരുന്നു ഇതില്‍ രണ്ടുപേര്‍ക്കു അവരുടെ ഓരോ കുടുംബവും. അമ്മമാര്‍ ഒരടുക്കളയില്‍ ഒരുമിച്ചു പാകംചെയ്യണം, എല്ലാമക്കളേയും ഒരുപോലെ നോക്കണം.
ഞാന്‍പിറക്കുമ്പോള്‍ തറവാട്ടില്‍ എന്നേക്കാള്‍ ഓരോവയസിനു മൂത്തരണ്ടുപിള്ളേര്‍ ഉണ്ടെന്നോര്‍ക്കുക. ഒരാള്‍ കസിനും മറ്റൊരാള്‍ ചിറ്റപ്പനും. പിന്നങ്ങോട്ടു ഓരോവര്‍ഷവും എന്‍റ്റെകൂടപ്പിറപ്പുകളുടേയും കസിന്‍സിറ്റേയും എണ്ണ ംകൂടിക്കൊണ്ടിരുന്നു. എന്നും തറവാട്ടില്‍ രാവിലെ മുതല്‍ സന്ധ്യപ്രാര്‍ത്ഥനവരെ ഒരുപാട്‌സംഭവവികാസങ്ങള്‍ ഉടലെടുത്തിട്ടുണ്ട് .സുഖങ്ങളുംദുഃഖങ്ങളും എല്ലാവരുംപങ്കുവയ്ച്ചുകൊണ്ടുള്ള ജീവിതം.ഒരുപുസ്തകത്തിന്റെ തലക്കെട്ടുഓര്‍ത്തുപോകുന്നു "വില്‍ ടേക് എവില്ലേജ് ടു റെസ് എ ചൈല്‍ഡ്'

ചട്ടയും തുണിയും തലയില്‍ കവുണിയും പുതച്ചു' അമ്മപള്ളിയില്‍ പോകുന്നരൂപം ഇന്നും ഓര്‍ക്കുന്നു. പിന്നീട് കൂട്ടുകുടുംബത്തില്‍ നിന്നുംപിരിഞ്ഞു പണാപള്ളി എന്നഗ്രാമത്തില്‍ നിന്നും ചേര്‍ത്തല എന്ന പട്ടണത്തിലേയ്ക്ക് ഞങളുടെ കൊച്ചുകുടുബമായി മാറി ഇത് എന്റെ പിതാവിന്റെ ജോലിസംബദ്ധമായിട്ടുള്ള മാറ്റംആയിരുന്നു. അങ്ങനെ ഞങ്ങള്‍ചേര്‍ത്തലക്കാരായി മാറി.
ഈസമയം എനിക്ക് ഏതാണ്ട് പതിമൂന്നുവയസു പ്രായം. പട്ടണ ത്തിലെ ജീവിതവുമായി ഒത്തുചേരുന്നതിനു അമ്മച്ചിക്കു യാതൊരുമടിയുംഇല്ലായിരുന്നു.

ഇച്ചാച്ചന്‍ അമ്മക്ക് ഒരു സാരിവാങ്ങികൊടുത്തു അങ്ങനെ അമ്മച്ചിപട്ടണത്തില്‍ സാരിധരിക്കുവാന്‍ തുടങ്ങി. ഞങ്ങള്‍ അന്ന് അഞ്ചുസഹോദരീ സഹോദരങ്ങള്‍ രണ്ടു ബെഡ്‌റൂം വാടകവീട്ടില്‍ താമസിക്കുന്നു. ഇച്ചാച്ചന്‍ രാവിലെ ജോലിസംബദ്ധമായി പുറപ്പെടും ഒരുപാടുയാത്രകള്‍ ഉണ്ടായിരുന്നു ഒരുല്‍.ഐ.സി. ഉദ്യോഗസ്ഥന്‍ എന്നനിലയില്‍ പലപ്പോഴും രാത്രിയേവീട്ടില്‍ എത്തിയിരുന്നുള്ളു .അമ്മച്ചി ആയിരുന്നു എല്ലാവീട്ടുകാര്യങ്ങളും നോക്കിയിരുന്നത്.

വീട്ടില്‍ അംഗങ്ങളുടെ എണ്ണം കൂടിത്തുടങ്ങി കൂടാതെഞങ്ങള്‍ പട്ടണത്തില്‍ താമസ ിക്കുന്നതിനാല്‍ പലേബന്ധുക്കള്‍ക്കും ഞങ്ങളുടെ വീട് ഒരുതുണയായി മാറി പ്രധാനമായും ഇവര്‍പട്ടണത്തില്‍ എന്തെങ്കിലുംആവശ്യങ്ങള്‍ക്കുവരുമ്പോള്‍. എന്നും ഉച്ചക്ക്ആരെങ്കിലുമൊക്കെ ഊണിനു കാണും. പലപ്പോഴും അന്തിയുറക്കത്തിനും ഉള്ളസ്ഥലം എല്ലാവരുംകൂടി പങ്കുവയ്ക്കും.
അന്നൊക്കെ ഒരുമത്സര ഓട്ടമായിരുന്നു ഞങ്ങള്‍കൂടപ്പിറപ്പുകള്‍ തമ്മില്‍ ഇത് ഏതൊരു വലിയകുടുംബത്തിലുംനടന്നിരിക്കണം. മൂത്ത ആള്‍ എന്നസ്ഥാനം ഞാന്‍കുറേഒക്കെ ദുരുപയോഗപ്പെടുത്തിയോ എന്ന് ഇന്നുചിന്തിക്കുമ്പോള്‍ സംശയിക്കുന്നു. തല്ലുന്നതിനും പിച്ചുന്നതിനും ഒക്കെ അധികാരമുണ്ടായിരുന്നല്ലോ
ഇച്ചാച്ചനുകിട്ടുന്ന വേതനത്തില്‍ നിന്നുംവേണം എല്ലാകാര്യങ്ങളും നടക്കേണ്ടിയിരുന്നത്. തറവാട്ടില്‍ നിന്നുംകുറച്ചു തേങ്ങയും നെല്ലും എല്ലാംകിട്ടിക്കൊണ്ടിരുന്നതിനാല്‍ വല്യ അല്ലലില്ലാതെ കാര്യങ്ങള്‍ നടന്നുപോയിരുന്നു. എല്ലാമാസവും ഞാന്‍ തറവാട്ടില്‍പോകുമായിരുന്നു തേങ്ങ, മാങ്ങാ നെല്ല് ഇവയൊക്കെ കൊണ്ടുവരുന്നതിന്. മൂക്കു നീണ്ടവണ്ടിയിലെ കുടുങ്ങികുടുങ്ങിഉള്ള യാത്രഓര്‍ത്തു പോകുന്നു.

ഒരുപാടുചോദ്യങ്ങള്‍ അമ്മച്ചിയോടുചോദിക്കുവാന്‍ ഉണ്ടായിരുന്നു എന്നഒരുമനസ്താപം ഇന്ന് എന്നിലുണ്ട്. അമ്മ ജീവിച്ചിരുന്നപ്പോള്‍ അതിനൊന്നും വലിയപ്രാധാന്യം കൊടുത്തില്ല. എല്ലാവരും എപ്പോഴും ഓരോതിരക്കില്‍. മക്കള്‍ പഠനമായും ജോലിആയും, അമ്മയും അപ്പനുംകുടുംബഭരണത്തിന്റെ തിരക്കിലും.
എന്റെ ബാല്യകാലം അമ്മക്കറിയുന്നതുപോലെ ആര്‍ക്കറിയാം? എന്തായിരുന്നു എന്റെ ഇഷ്ട്ട ഭക്ഷണം, എന്തുനിറംഷര്‍ട്ടായിരുന്നു താല്പര്യം,എന്തൊക്കെ കുസൃതികള്‍കാട്ടിയിട്ടുണ്ട് ആരൊക്കെ ആയിതല്ലുപിടിച്ചിട്ടുണ്ട് ഇങ്ങനെപോകുന്നു എന്നില്‍ ഇന്നുശേഷിക്കുന്ന വിലപ്പെട്ട ചോദ്യങള്‍..അന്നൊക്കെ എല്ലാക്കാര്യങ്ങള്‍ക്കു ംഒരുപാട് സമയം എടുത്തിരുന്നു ഓരോന്നിനും അമ്മച്ചിയുടെരണ്ടുകൈകള്‍ എത്തിയിരിക്കണം ഒരടുപ്പില്‍ കഞ്ഞിവയ്ക്കുന്ന തിനുപോലും എല്ലാപ്പണികളും കഴിയുമ്പോള്‍ എല്ലാവരും ഷീണിച്ചു പിന്നാര്‍ക്കുനേരം കുശലപ്രശ്‌നങ്ങള്‍ക്ക് ?
അമ്മച്ചി അമേരിക്കയില്‍ വന്നുഎല്ലാമക്കളേയും ഇവിടെകൊണ്ടുവന്നു ഇച്ചാച്ച നടക്കം. അമ്മച്ചിയും ഇച്ചാച്ചനും മക്കള്‍ക്കിവിടെ എന്നും ഒരുതുണയായിരുന്നു ഒരുപാടുപേരക്കിടാങ്ങളെ അമേരിക്കയില്‍വളര്‍ത്തി.

അമ്മമരിക്കുമ്പോള്‍ പത്തൊന്‍പതു പേരക്കുട്ടികളും രണ്ടു അവരുടെമക്കളുടേയും മുതുമുത്തശ്ശി ആയിരുന്നു. എല്ലാവേദനകളും എന്തിനോ ആര്‍ക്കോ വേണ്ടി അമ്മച്ചിഒളിച്ചുവയ്ച്ചു സ്വന്തആരോഗ്യം അമ്മക്കൊരുവിഷയമേ ആയിരുന്നില്ല. നിര്‍ബന്ധിച്ചെങ്കില്‍ മാത്രമേഒരുഡോക്ടറെ കാണാറുള്ളൂ ഒന്നും സാരമില്ല ഇതായിരുന്നു സ്ഥിരംനിലപാട് അമ്മച്ചിയോട് ഒരുവട്ട ംസംസ ാരിച്ചിട്ടുള്ളവര്‍ ഒരുപാടു നല്ലനല്ല ഓര്‍മകളുമായിട്ടാണ് വിടപറഞ്ഞിട്ടുള്ളത് എല്ലാവര്‍ക്കും വേണ്ടിചേര്‍ ത്തല മുട്ടത്തുപള്ളിയിലെ മാതാവിനോട് പ്രാര്‍ത്തിക്കുക ആ വാഗ്ദാനം എല്ലാവര്‍ക്കും കൊടുത്തിരുന്നു ആ പ്രാര്‍ത്ഥന അമ്മച്ചിയുടെ ദിനചര്യയുടെഭാഗമായിരുന്നു.

കുഞ്ഞുമക്കളെ ഇരുവട്ടംകൂടിയെങ്കിലും കാണണം എന്ന മോഹമാ യിരുന്നു ഇത്തവണ അമ്മയെ കേരളത്തില്‍ നിന്നുംഅമേരിക്കയിലേയ്ക്ക് യാത്രനടത്തുന്നതിന് പ്രജോദിപ്പിച്ചത്. അന്നുപറഞ്ഞു ഇതായിരിക്കുംഎന്‍റ്റെ അവസാനയാത്ര എന്ന് .എന്നാല്‍ ഇതാണോ അതില്‍നിന്നും 'അമ്മ ഉദ്ദേശിച്ചത്? ഒരുമരുമക്കളേയും അമ്മച്ചി എടി എന്നോ എടനെന്നോ വിളിച്ചിട്ടില്ല അമ്മായിയമ്മപോരിനുവേണ്ടി ആശിച്ചിരുന്നു എന്നുവരെ മരുമക്കള്‍ പറഞ്ഞിട്ടുണ്ട് തമാശക്കായി. ആരുപറയുന്ന കുറ്റവും അമ്മച്ചിയുടെ ചെവിയില്‍ തങ്ങിനില്‍ക്കാറുമില്ലായിരുന്നു.

'അമ്മച്ചിഞങ്ങള്‍ക്കെല്ലാം വാരിക്കോരിതന്ന സ്‌നേഹത്തിന്റെ ഒരു പത്തുശതമാനം എങ്കിലും തിരികെ കൊടുക്കുവാന്‍ പറ്റിയിരുന്നെങ്കിലോ എന്ന് ഇപ്പോളാശിച്ചുപോകുന്നു .

മകന്‍ ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍ ടെക്‌സാസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക