Image

'പശുക്കളെ കൊന്നാല്‍ കയ്യും കാലും തല്ലിയൊടിക്കും'; ബിജെപി എംഎല്‍എ

Published on 26 March, 2017
'പശുക്കളെ കൊന്നാല്‍ കയ്യും കാലും തല്ലിയൊടിക്കും';  ബിജെപി എംഎല്‍എ


ന്യൂഡല്‍ഹി: പശുക്കളെ കൊല്ലുന്നവരുടേയും അപമാനിക്കുന്നവരുടേയും കൈകാലുകള്‍ തല്ലിയൊടിക്കുമെന്ന ഭീഷണി മുഴക്കി ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ വിക്രം സൈനി. 2013ലെ മുസാഫര്‍ നഗര്‍ കലാപ കേസില്‍ ആരോപണ വിധേയനായ ആളാണ്‌ സൈനി. 
കേസില്‍ ഒരിക്കല്‍ അറസ്റ്റിലായിട്ടുമുണ്ട്‌. ജയിച്ച്‌ എംഎല്‍എയായ നിയമസഭയിലെ മറ്റൊരു ബിജെപി അംഗത്തെ ആദരിക്കുന്ന ചടങ്ങിലാണ്‌ എംഎല്‍എയുടെ ഭീഷണി പരാമര്‍ശം.

വന്ദേ മാതരം പറയാന്‍ തയ്യാറാകാത്തവരുടേയും ദേശീയതാ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതില്‍ അഭിമാനിക്കാത്തവരുടേയും അമ്മയായി കരുതാതെ പശുക്കളെ കൊല്ലുന്നവരുടേയും കൈകാലുകള്‍ തല്ലിയൊടിക്കുമെന്ന്‌ ഞാന്‍ ഉറപ്പ്‌ നല്‍കുന്നു.

കയ്യടികളോടെയാണ്‌ അണികള്‍ വരവേറ്റതെങ്കിലും സൈനിയുടെ വിവാദ പരാമര്‍ശത്തില്‍ വേദിയിലുണ്ടായിരുന്ന നേതാക്കള്‍ ആശങ്കാകുലരായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക