കൊച്ചി: എകെ ശശീന്ദ്രന്
മന്ത്രിസ്ഥാനം രാജിവെക്കുന്നതിലേക്ക നയിച്ച മംഗളം ചാനലിന്റെ വാര്‍ത്തക്കെതിരെ
സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. മംഗളത്തിന്റേത് ഒളിഞ്ഞുനോക്കല്‍
മാധ്യമപ്രവര്ത്തനമാണെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം വിമര്‍ശിച്ചത്.
വാര്‍ത്തക്കെതിരെ ആദ്യം രംഗത്തെത്തിയത് മാധ്യമപ്രവര്‍ത്തകരായിരുന്നു. എഡിറ്റ്
ചെയ്ത് മന്ത്രിയുടെ സംഭാഷണം മാത്രമാണ് ചാനല്‍ പുറത്ത് വിട്ടത്. ഇതിനെതിരെ
നിരവധി പേരാണ് പ്രതിഷേധവുമായി ഫെയ്സ്ബുക്കിലെത്തിയത്.
' ഇതാണ്
ജേര്‍ണലിസമെങ്കില്‍ ഈ പണി നിര്‍ത്താന്‍ സമയമായി എന്ന തോന്നല്‍ ഒന്നുകൂടി ഉറച്ചു.'-
എന്ന് മീഡിയാ വണ്ണിലെ മാധ്യമപ്രവര്ത്തകന് ഹര്ഷന് പ്രതികരിച്ചു.
'തോന്ന്യാസമാണത്, ക്രൈം ആണ്. ജേണലിസമല്ല.'- എന്ന് ന്യൂസ് 18യിലെ
മാധ്യമപ്രവര്ത്തകന് സനീഷും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.