Image

ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഓഷ്യാനക്ക് പുതിയ നേതൃത്വം

Published on 26 March, 2017
ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഓഷ്യാനക്ക് പുതിയ നേതൃത്വം
 മെല്‍ബണ്‍: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഓഷ്യാനക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ബേബി ജോസഫ് പാറ്റകുടിലില്‍, സിഡ്‌നി (പ്രസിഡന്റ്), ഡെന്നിസ് കുടിലില്‍, പെര്‍ത്ത് (വൈസ് പ്രസിഡന്റ്), ജെയിംസ് വെളിയത്ത്, അഡ്‌ലൈഡ് (സെക്രട്ടറി), റ്റോംജി കുന്നുംമാംതൊടില്‍, കാന്‍ബറ (ജോയിന്റ് സെക്രട്ടറി), ബെഞ്ചമിന്‍ ജയ്ക്കബ് മേച്ചേരി, മെല്‍ബണ്‍ (ട്രഷറര്‍) എന്നിവരേയും എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് ഷൈബി ബോബി കണ്ടാരപ്പള്ളി (മെല്‍ബണ്‍), പ്രസാദ് പീറ്റര്‍ കോട്ടപ്ലാക്കില്‍ (ബ്രിസ്‌ബേന്‍) എന്നിവരേയും തെരഞ്ഞെടുത്തു.

ഓഷ്യാനയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുപ്പതോളം നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളില്‍ നിന്നും ഐക്യകണ്‌ഠേനയാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. മുന്‍ പ്രസിഡന്റ് സജിമോന്‍ വയലുങ്കലും സജിമോന്‍ വരക്കാലായും മുഖ്യവരണാധികാരികളായിരുന്നു. 

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക