Image

നോട്ടിംഗ്ഹാം സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ വാര്‍ഷിക ധ്യാനം

Published on 26 March, 2017
നോട്ടിംഗ്ഹാം സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ വാര്‍ഷിക ധ്യാനം

      ലണ്ടന്‍: നോട്ടിംഗ് ഹാം രൂപതയിലെ വിവിധ സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലെ നോന്പുകാല വാര്‍ഷിക ധ്യാനങ്ങള്‍ മാര്‍ച്ച് 25, 26 തീയതികളില്‍ സ്‌കന്തോര്‍പ്പ് സെന്റ് ബര്‍ണ ഡീഫ് ചര്‍ച്ചിലും ഏപ്രില്‍ ആറ്, ഏഴ് തീയതികളില്‍ നോട്ടിംഗ്ഹാം സെന്റ് പോള്‍സ് കാത്തലിക് ചര്‍ച്ചിലും എട്ട്, ഒന്പത് തീയതികളില്‍ ഡെര്‍ബി സെന്റ് ജോസഫ്‌സ് കാത്തലിക് ചര്‍ച്ചിലും 11, 12 തീയതികളില്‍ താനറ്റ് സെന്റ് ബ്രിജിത്ത് ആന്‍ഡ് സെന്റ് പാട്രിക്‌സ് ചര്‍ച്ചിലും നടക്കും. 

കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന ഡയറക്ടറും ധ്യാനഗുരുവും കൗണ്‍സിലറുമായ ഫാ. ജേക്കബ് വെള്ളമരുതുങ്കലാണ് ധ്യാനം നയിക്കുക.

സ്‌കന്തോര്‍പ്പ്: (St. Bernadeef Church, 306, Ashby road Scanthorpe) മാര്‍ച്ച് 25ന് (ശനി) രാവിലെ 11 മുതല്‍ അഞ്ചു വരെയും 26 ന് (ഞായര്‍) ഉച്ചയ്ക്ക് ഒന്നു മുതല്‍ രാത്രി എട്ടു വരെയുമാണ് ധ്യാനം.

സെന്റ് പോള്‍സ് കാത്തലിക് ചര്‍ച്ച്, (Lenton Boulverd, Nottingham, NG7 2BY) ഏപ്രില്‍ ആറ്, ഏഴ് (വ്യാഴം, വെള്ളി) തീയതികളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് ധ്യാനം. കുട്ടികള്‍ക്ക് പ്രത്യേക സെഷന്‍ ഉണ്ടായിരിക്കും. 

ഡെര്‍ബി സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ചില്‍ St. Joseph’s Catholic Church, Derby, Burton Road, DE11 TQ) ഏപ്രില്‍ എട്ടിന് (ശനി) രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയും ഒന്പതിന് (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ രാത്രി ഒന്പതു വരെയുമാണ് ധ്യാനം. 

സെന്റ് ബ്രിജിത്ത് ആന്‍ഡ് സെന്റ് പാട്രിക്‌സ് ചര്‍ച്ചില്‍ (St. Bridgitt and St. Patric Chuch Clay cross, S45 9JT, Thannet Street)  ഏപ്രില്‍ 11, 12 (ചൊവ്വ, ബുധന്‍) തീയതികളില്‍ വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 10 വരെയുമായിരിക്കും ധ്യാനം.

നോന്പുകാല ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും ഫാ. ബിജു കുന്നക്കാട്ട് സ്വാഗതം ചെയ്തു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക