Image

സമര്‍പ്പണം കുടുംബ സംഗമം ശ്രദ്ധേയമായി

Published on 26 March, 2017
സമര്‍പ്പണം കുടുംബ സംഗമം ശ്രദ്ധേയമായി


      അല്‍കോബാര്‍: കിഴക്കന്‍ പ്രവിശ്യാ വേങ്ങര മണ്ഡലം കെ എംസിസി വാര്‍ഷിക ജീവകാരുണ്യ പരിപാടികളുടെ ഭാഗമായി സമര്‍പ്പണം കുടുംബ സംഗമം സംഘടിപ്പിച്ചു. പെന്‍സില്‍ ഡ്രോയിംഗ്, കളറിംഗ്, ക്വിസ് പ്രോഗ്രാം, കസേരകളി, ചാക്കിലോട്ടം, ലെമണ്‍ സ്പൂണ്‍, സുന്ദരിക്ക് പൊട്ടുതൊടല്‍ തുടങ്ങി കുട്ടികള്‍ക്കും കുടുംബിനികള്‍ക്കുമായ് വിവിധ കലാ മല്‍സരങ്ങളും നടന്നു. 

സാംസ്‌കാരിക സമ്മേളനം കാദര്‍ ചെങ്കള ഉദ്ഘാടനം ചെയ്തു. കുടുംബ സംഗമത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ സമര്‍പ്പണം എക്‌സലന്‍സി അവാര്‍ഡിന് ഹനീഫ വേങ്ങര, നാസര്‍ അണ്ടോണ, ശബ്‌ന നജീബ്, റുഖിയ റഹ്മാന്‍, ജിന്‍ഷാ ഹരിദാസ് എന്നിവര്‍ അര്‍ഹരായി. മികച്ച സംഘാടകനായ ഹനീഫ വേങ്ങരക്ക് കാദര്‍ ചെങ്കളയും മാപ്പിള സംഗീത പ്രതിഭ നാസര്‍ അണ്ടോണക്ക് ഉമ്മര്‍ വളപ്പിലും ജീവകാരുണ്യ പ്രവര്‍ത്തക ഷബ്‌ന നജീബിന് ഹനീഫ വേങ്ങരയും മാപ്പിള കലാ സംഘാടകയായ റുഖിയ റഹ്മാന് കെ.പി. അബുവും ദമാമിലെ ഗാനസദുകളിലെ നിറസാന്നിധ്യവും മ്യൂസിക് റിയാലിറ്റി പ്രോഗ്രാമുകളിലെ മത്സരാര്‍ഥിയുമായ ജിന്‍ഷാ ഹരിദാസിന് ഇസ്മായില്‍ പുള്ളാട്ടും പുരസ്‌കാരം സമര്‍പ്പിച്ചു. 

ഉമ്മര്‍ വളപ്പില്‍ അധ്യക്ഷത വഹിച്ചു. ആലിക്കുട്ടി ഒളവട്ടൂര്‍, മാമു നിസാര്‍, കബീര്‍ കൊണ്ടോട്ടി, കെ.പി. അബു, ഹുസൈന്‍ കുമ്മാളി, കുഞ്ഞിമുഹമ്മദ് കടവനാട്, റഹ്മാന്‍ കാരയാട്, റഷീദ് മങ്കട, ഹനീഫ വേങ്ങര, ഇസ്മായില്‍ പുള്ളാട്ട് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക