Image

ഹംസ മൂസ മുഴപ്പിലങ്ങാടിനു തവ കുടുംബം യാത്രയയപ്പ് നല്‍കി

Published on 26 March, 2017
ഹംസ മൂസ മുഴപ്പിലങ്ങാടിനു തവ കുടുംബം യാത്രയയപ്പ് നല്‍കി

      ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു പോകുന്ന ജിദ്ദ തലശേരി ഏരിയ വെല്‍ഫയര്‍ അസോസിയേഷന്‍ (തവ) സ്ഥാപക മെന്പറും വൈസ് പ്രസിഡന്റുമായ ഹംസ മൂസ മുഴപ്പിലങ്ങാടിനു തവ കുടുംബം ഹൃദ്യമായ യാത്രയയപ്പ് നല്‍കി. വൈസ് പ്രസിഡന്റ് അഹ്മദ് ഹിന്ദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗം പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് കെ.എസ്.എ ഉദ്ഘാടനം ചെയ്യുകയും പൊന്നാട അണിയിക്കുകയും ചെയ്തു. അഹമദ് ഹിന്ദി മൊമെന്േ!റാ സമ്മാനിക്കുകയും രക്ഷാധികാരി സലീം കെ.പി ഉപഹാരം നല്‍കുകയും ചെയ്തു.

ചടങ്ങില്‍ മുഖ്യ രക്ഷാധികാരി എം.ആര്‍. അഹ്മദ്, രക്ഷാധികാരി സലീം അമൂദി,വൈസ് പ്രസിഡന്റുമാരായ അബ്ദുല്‍ അസീസ് മാഹി, റാഫി പുന്നോല്‍, ജെനറല്‍ സെക്രട്ടറി ഫൈസല്‍ പെരിങ്ങാടി, അഡ്മിന്‍ സെക്രട്ടറി സുബൈര്‍ ഓ.പി, ഫൈനാന്‍സ് ഓഡിറ്റര്‍ ഷെര്‍ഫുദ്ധീന്‍ പെരിങ്ങാടി, ഫൈനാന്‍സ് സെക്രട്ടറി ഫൈസല്‍ നെട്ടൂര്‍,ട്രഷറര്‍ റാഫി സാഗര്‍, സ്‌ക്രീനിംഗ് കമ്മിറ്റി ടീം ലീഡര്‍ അനസ് പെരിങ്ങത്തൂര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ജാഫറലി പാലക്കോട് മുഖ്യാതിഥിയായിരുന്നു.മുഹമ്മദ് ലബീബ് ഖിറാഅത്ത് നടത്തി. മാര്‍ക്കറ്റിംഗ് ടീം ലീഡര്‍ അബ്ദുല്‍ റഷീദ് സ്വാഗതവും, മുഹമ്മദ് വി.പി. നന്ദിയും പറഞ്ഞു.

ന്ധമോസ്റ്റ് പവര്‍ഫുള്‍ 100 മലയാളീസ് ഇന്‍ ദുബായ്’ അവാര്‍ഡ് നേടിയ തവ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് കെ.എസ്.എയെ യോഗം ആദരിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു.

ഈവന്റ് ടീം ലീഡര്‍ ഷെര്‍ഫുദ്ധീന്‍ പെരിങ്ങാടി, അംഗങ്ങളായ സഫീര്‍ വി.സി, ഹിഷാം അഹ്മദ്, മുഹമ്മദ് വി.പി,സിറാജുദ്ധീന്‍,സഈദ് മേക്കുന്ന്,കബീര്‍ ഇരിട്ടി,റാഫി പുന്നോല്‍, സുബൈര്‍ ഓ.പി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തവയിലെ മുഴുവന്‍ നിര്‍വാഹക സമിതി അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ഹംസ മൂസ യാത്രയപ്പിന് നന്ദി പറഞ്ഞു, കൂടാതെ തവയുടെ തലശേരിയിലെ ഏകോപന ചുമതലയും അദ്ദേഹം ഏറ്റെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക