Image

കുവൈത്ത് കെഎംസിസി ബിസിനസ് മീറ്റ് സംഘടിപ്പിച്ചു

Published on 26 March, 2017
കുവൈത്ത് കെഎംസിസി ബിസിനസ് മീറ്റ് സംഘടിപ്പിച്ചു


      കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി, സിഎച്ച് സെന്ററിന്റെ ധനശേഖരണാര്‍ത്ഥം സിഎച്ച് സെന്റര്‍ വിംഗിന്റെ നേതൃത്വത്തില്‍ ന്ധഎയിംസ് ആന്റ് ഒബ്ജക്ടീവ്‌സ് ഓഫ് സി.എച്ച് സെന്റര്‍’ എന്ന ശീര്‍ഷകത്തില്‍ ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. കുവൈത്ത് കോണ്ടിനെന്റല്‍ ഹോട്ടലില്‍ നടന്ന മീറ്റ്
സിഎച്ച് സെന്റിന്റെ ചെയര്‍മാന്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി പരിപാടി ഉദ്ഘാടനം ചെയ്തു. 
സയ്യിദ് നാസര്‍ അല്‍ മഷ്ഹൂര്‍ തങ്ങള്‍, കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് കെ.ടി.പി. അബ്ദുറഹിമാന്‍ പ്രസംഗിച്ചു. കുവൈത്ത് കഐംസിസി മുന്‍ പ്രസിഡന്റും പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡയറക്ടറുമായ ഷറഫുദീന്‍ കണ്ണേത്ത് ആമുഖ പ്രഭാഷണം നടത്തി. കവൈത്ത് കെ.എം.സി.സി , സി.എച്ച്. സെന്റര്‍ വിംഗ് ചെയര്‍മാനും കേന്ദ്ര വൈസ്.പ്രസിഡന്റുമായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍ അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ഗഫൂര്‍ വയനാട്, മുന്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത്ത, ട്രഷറര്‍ എം.കെ. അബ്ദുള്‍ റസാബ് പേരാന്പ്ര , ആര്‍.സി. സുരേഷ്, പ്രമുഖ കുവൈത്തി വ്യവസായി അഹമ്മദ് അല്‍ ഒമാനി ആശംസകളര്‍പ്പിച്ചു.പ്രമുഖ കുവൈത്തി വ്യവസായി ബദര്‍ അല്‍ബദര്‍ സംബന്ധിച്ചു.

ഖാലിബ് അല്‍ മഷ്ഹൂര്‍ തങ്ങള്‍, കുവൈത്ത് കെ. എം. സി. സി. കേന്ദ്ര ഭാരവാഹികളായ ഫാറൂഖ് ഹമദാനി, ഇഖ്ബാല്‍ മാവിലാടം, ഹതീഖ് കൊല്ലം, സലാം ചെട്ടിപ്പടി, സുബൈര്‍ കൊടുവള്ളി, എം. ആര്‍ നാസര്‍, മറ്റു പ്രവര്‍ത്തക സമിതിയംഗങ്ങള്‍, സി.എച്ച് സെന്റര്‍ ഏരിയ തല ഭാരവാഹികള്‍, കുവൈത്തിലെ ബിസ്സിനസ് പ്രമുഖരായ അബ്ദുള്‍ ഖാലിഖ് , അഫ്‌സല്‍ മലബാര്‍, എഞ്ചി. ഉസ്മാന്‍ കോയ, ഹവാസ് (ഝ 7 ഗ്രൂപ്പ് ), ഡോ. നജീബ്, രാജഗോപാല്‍ , സാദിഖലി എ.കെ., എം. സി. നിസാര്‍, പി.കെ. അഹ്മദ് രാജധാനി, റാഫി (കഐഫ്എച്ച്.), മജീദ് ബി.കെ., ഹമീദ് അല്‍ ബേക്, മുഹമ്മദലി അല്‍ ബേക്ക്, സി.കെ. നജീബ് സംബന്ധിച്ചു. സി.എച്ച്.സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ പ്രദര്‍ശനവും നടന്നു. സി.എച്ച് സെന്റര്‍ വിംഗ് ജനറല്‍ കണ്‍വീനര്‍ ഹംസ കരിങ്കപ്പാറ സ്വാഗതവും കണ്‍വീനര്‍ അഷ്‌റഫ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക