Image

മഴയില്‍ കുതിര്‍ന്ന് കുവൈത്ത്

Published on 26 March, 2017
മഴയില്‍ കുതിര്‍ന്ന് കുവൈത്ത്
     കുവൈത്ത് : കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തകര്‍ത്തു പെയ്ത മഴയില്‍ കുതിര്‍ന്നു കുവൈത്ത്. കനത്ത മഴയെ തുടര്‍ന്ന് പല റോഡുകളും വെള്ളത്തിനടിയിലായി. പലയിടത്തും െ്രെഡനേജ് മുടങ്ങികിടന്നതിനാല്‍ റോഡിലേക്ക് വെള്ളം ഒഴുകയും കെട്ടികിടക്കുകയുമാണ്. ശക്തമായ ഇടിമിന്നലും മഴയുടെ അകന്പടിയായി എത്തിയിരുന്നു. കൂടുതല്‍ ജല സാന്ദ്രതയുള്ള വന്‍ മഴത്തുള്ളികള്‍ രാജ്യത്തെ പല ഭാഗങ്ങളിലും ഗതാഗത തടസ്സം നേരിട്ടു. അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലെ ഗതാഗത നീക്കത്തെയും മഴ ബാധിച്ചു. മഴ മൂലമുണ്ടായ വെള്ളക്കെട്ടിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ നിരവധി വാഹനങ്ങള്‍ പോകാനും വരാനും കഴിയാതെ നിര്‍ത്തിയിടേണ്ടിവന്നു. ഇതേതുടര്‍ന്ന് അതിര്‍ത്തിയിലെത്തിയ യാത്രക്കാര്‍ മണിക്കൂറുകളോളും കുടുങ്ങി. 

ഫഹാഹീല്‍ ഭാഗങ്ങളില്‍ പൊതുമരാമത്ത് അധികൃതര്‍ മോട്ടോര്‍ വച്ചു പന്പ് ചെയ്തും മറ്റുമായിരുന്നു വെള്ളം നീക്കിയത്. പല കെട്ടിടങ്ങളുടെയും താഴത്തെ നിലയില്‍ വെള്ളം കയറി. പലതിലും ബേസ്‌മെന്റ് ഗോഡൗണുകളായി ഉപയോഗിക്കുന്നവയുണ്ട്. ബേസ്‌മെന്റില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സാധനസാമഗ്രികള്‍ക്കു കേടു സംഭവിക്കുകയും ചെയ്തു. ഓടകള്‍ നിറഞ്ഞതും റോഡുകളില്‍ മഴവെള്ളം ഒഴുകിപ്പോകാന്‍ ആവശ്യമായ സംവിധാനം ഇല്ലാത്തതുമാണു വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. അതിനിടെ വെള്ളക്കെട്ടും മറ്റും ഉണ്ടായ സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കുവാന്‍ മന്ത്രി പൊതുമരാമത്തു മന്ത്രി അബ്ദുറഹ്മാന്‍ അല്‍ മുതവ ഉത്തരവിട്ടതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക