Image

അട്ടയും പൂമെത്തയും (കവിത: തൊടുപുഴ കെ. (കൃഷ്ണസ്വാമി) ശങ്കര്‍)

Published on 26 March, 2017
അട്ടയും പൂമെത്തയും (കവിത: തൊടുപുഴ കെ. (കൃഷ്ണസ്വാമി) ശങ്കര്‍)
ആരു കണ്ടാലും തോണ്ടിയെറിയാന്‍തോന്നുന്നൊരീ
അട്ടയെപിടിച്ചുപൂമെത്തയില്‍ കിടത്തീ ഞാന്‍!
ആദ്യമെന്‍ കരസ്പര്‍ശമേറ്റതു ചുരുണ്ടാലും
അന്ത്യത്തില്‍ ചുരുള്‍നീര്‍ത്തി പ്രാപിച്ചുപൂര്‍വ്വസ്ഥിതി!

ഉറ്റുനോക്കീ ഞാനൊരു നിമിഷം അതിന്‍രൂപം
ഉറക്കെ ചീറിപ്പായും തീവണ്ടിപോലെതോന്നി
സുഗന്ധദ്രവ്യം വാരിപ്പൂശി ഞാനതിന്‍ മെയ്യില്‍
സുഭിക്ഷം ഭക്ഷ്യങ്ങളുമേകീ ഞാനതിനുണ്ണാന്‍!

വിശ്രമിക്കട്ടെപാവമിത്തിരിയെന്നോര്‍ത്തു ഞാന്‍
വിശറിക്കാറ്റും നല്‍കീമിത്രഭാവനയോടെ !
നിലത്തെങ്ങാനുമൂര്‍ന്നുവീഴാതെയിരിക്കുവാന്‍
നാലുഭാഗത്തുമോരോതലയിണയും വച്ചു!

അതികൗതുകത്താലോ, ദയാതിരേകത്താലോ,
അതിനെത്തന്നെവീക്ഷിച്ചങ്ങനെയിരുന്നു ഞാന്‍
എന്തുകൊണ്ടോ ഞാനൊരു നിമിഷം ചിന്തിച്ചുപോയ്
''എന്തൊരുഭാഗ്യം! ഇതിനട്ടയായ്പിറന്നിട്ടും!

അത്ഭുതം തോന്നീ! എത്രസൗഖ്യം ഞാനേകീ,പക്ഷേ
അതൊന്നും മാനിക്കാതെശീഘ്രമതിറങ്ങിപ്പോയ്!
'അര്‍ഹിച്ചിടാത്തോര്‍ക്കെത്രനന്മചെയ്താലും, അവര്‍
അറിയുന്നില്ലായതിന്‍മേന്മയും മാഹാത്മ്യവും!
അട്ടയും പൂമെത്തയും (കവിത: തൊടുപുഴ കെ. (കൃഷ്ണസ്വാമി) ശങ്കര്‍)
Join WhatsApp News
Stephen M Nadukudyil 2017-03-27 10:16:18
You have immortalized  one of the loveliest of the loveliest creatures Shankarji.
വിദ്യാധരൻ 2017-03-27 10:37:38
അട്ടയെപിടിച്ചു മെത്തയിൽ കിടത്തുന്നു ചിലർ 
പാമ്പിനെ പിടിച്ചു ---  വയ്ക്കുന്നു
അട്ട ഊച്ചിയെന്നൊച്ച വയ്ക്കുന്നെന്നു പിന്നെ
പാമ്പ് കടിച്ചിട്ടു ചിലർ  വിഷ്‌കാരിയെ തപ്പുന്നു 
എത്ര പറഞ്ഞാലും പഠിക്കാത്ത മർത്ത്യർ;
കണ്ടാലറിയാത്തോർ കൊണ്ടാൽ പഠിച്ചോളും"

പൂമെത്ത 2017-03-27 17:45:22
അട്ടയെ കെട്ടിയോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക